സൈബര്‍ ആക്രമണം സ്ഥിരീകരിച്ച്‌ എസ്ബിഐ; 3,897 ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

ഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഡാർക്ക് വെബില്‍ ചോർന്നതായി സംശയം. ബാങ്കിന് നേർക്ക് ഉണ്ടായ സൈബർ ആക്രമണം ആണിതെന്നാണ് എസ്ബിഐയുടെ വിലയിരുത്തല്‍. സംഭവത്തില്‍ ബാങ്ക് അന്വേഷണം ആരംഭിച്ചു.

ഡാർക്ക് വെബില്‍ ലഭ്യമായിരുന്ന ഏകദേശം 3.75 ലക്ഷം രേഖകളുടെ പ്രാഥമിക പരിശോധനയില്‍ 3,897 ഉപഭോക്താക്കളുടെ സെൻസിറ്റീവ് വിവരങ്ങള്‍ കണ്ടെത്തിയതായി ബുധനാഴ്ച റെഗുലേറ്ററി ഫയലിങ്ങില്‍ എസ്ബിഐ അറിയിച്ചു. രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പറുകള്‍, ജനനത്തീയതി, പേര്, ലിംഗം, ഇമെയില്‍ വിലാസം, താമസവിലാസം തുടങ്ങിയ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ചോർന്ന വിവരങ്ങളുടെ ആധികാരികതയും പൂർണതയും സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് ബാങ്ക് വ്യക്തമാക്കി. വിവരങ്ങള്‍ ചോർന്നതിന്‍റെ ഉറവിടം, വ്യാപ്തി, ഉപഭോക്താക്കള്‍ക്കും ബാങ്കിനുമുണ്ടാകാവുന്ന അപകടസാധ്യതകള്‍ എന്നിവയും വിശദമായ അന്വേഷണത്തിലൂടെ വിലയിരുത്തും.

സംഭവത്തെ തുടർന്ന് സൈബർ സുരക്ഷാ പ്രതിരോധ നടപടികളും വിവരച്ചോർച്ച നിയന്ത്രിക്കാനുള്ള പ്രോട്ടോക്കോളുകളും ഉടൻ സജീവമാക്കിയതായി എസ്ബിഐ അറിയിച്ചു. സംഭവത്തില്‍ സമഗ്രമായ പരിശോധന നടത്താനും സുരക്ഷാവീഴ്ച അന്വേഷിക്കാനും സ്വതന്ത്ര സൈബർ സുരക്ഷാ ഏജൻസിയെയും നിയോഗിച്ചിട്ടുണ്ട്.

SUMMARY: SBI confirms cyberattack; data of 3,897 customers leaked

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോട്ടയത്ത് സ്കൂട്ടറില്‍ സ്വകാര്യ ബസ് ഇടിച്ച്‌ 2 യുവതികള്‍ മരിച്ചു

കോട്ടയം: കോട്ടയം പാമ്പാടി പതിമൂന്നാം മൈലില്‍ സ്വകാര്യ ബസ് ഇടിച്ച്‌ മീനടം...

സി.എം.ആര്‍.എല്‍ കേസില്‍ പിണറായിക്ക് ആശ്വാസം; വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി തടഞ്ഞു

ഡല്‍ഹി: സി എം ആര്‍ എല്‍-എക്‌സാലോജിക് (മാസപ്പടി) കേസില്‍ പ്രതിപക്ഷ നേതാവ്...

സിപിഎം നേതാവിന്‍റെ പരാതി; കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്

പത്തനംതിട്ട: സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനുവിനെതിരെ അധിക്ഷേപ പരാമർശം അടങ്ങിയ...

ഫിനാന്‍സ് ഇൻഫ്ലുവൻസര്‍ മരിച്ചനിലയില്‍

ചെന്നൈ: ഇന്‍സ്റ്റഗ്രാമില്‍ 13 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള പ്രമുഖ ഫിനാന്‍സ് ഇൻഫ്ലുവൻസറെ ചെന്നൈയിലെ...

കേരള സര്‍ക്കാര്‍ 2027ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു: ആകെ 21 പൊതു അവധി ദിനങ്ങള്‍

തിരുവനന്തപുരം: 2027ലെ കേരളത്തിലെ പൊതു അവധി ദിനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു....

നടന്‍ ടൈഗര്‍ ഷ്രോഫിന് നേരെ ആക്രമണം: രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ കൂടി ഡല്‍ഹിയില്‍ പിടിയില്‍

ഡല്‍ഹി: നടന്‍ ടൈഗര്‍ ഷ്രോഫിന് നേരെ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട്...

വടകരയിൽ വന്ദേ ഭാരത് ഇടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

വടകര: ഇരിങ്ങലിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ഇരിങ്ങൽ പെരുവയൽ സ്വദേശി...

ബെംഗളൂരുവിൽ മദ്യവിൽപ്പനയ്ക്ക് നിയന്ത്രണം; ഒക്ടോബർ 23 വരെ നിരോധനം

ബെംഗളൂരു: ദസറ ആഘോഷങ്ങളുടെയും കർണാടക നിയമനിർമാണ കൗൺസിൽ (എം.എൽ.സി.) തിരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിൽ...

Related Articles

Popular Categories