ബെംഗളൂരു: കന്നഡ സംസാരിക്കില്ലെന്ന് വാശി പിടിച്ച എസ്ബിഐ ബാങ്ക് മാനേജർ ഒടുവിൽ കന്നഡയിൽ ഉപഭോക്താക്കളോട് മാപ്പ് പറഞ്ഞു. സഹപ്രവർത്തകരുടെ സഹായത്തോടെയാണ് മാനേജർ മാപ്പ് പറഞ്ഞത്. കന്നഡിഗരായ സഹപ്രവർത്തകർ വാചകങ്ങൾ പറഞ്ഞുകൊടുക്കുകയും അത് മാനേജർ ആവർത്തിക്കുകയുമായിരുന്നു. ആനേക്കൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ശാഖയില്‍ ഉപയോക്താവിനോട് കന്നഡയില്‍ സംസാരിക്കാന്‍ വിസമ്മതിച്ചതിന് മാനേജർക്ക് സ്ഥലംമാറ്റം കിട്ടിയിരുന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ളവർ പ്രശ്നത്തിൽ ഇടപെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉപയോക്താവിനോട് ഹിന്ദിയിലോ ഇംഗ്ലീഷിലോ അല്ലാതെ താൻ സംസാരിക്കില്ലെന്ന് മാനേജർ വാശി പിടിച്ചിരുന്നു.
നിലവിൽ മാനേജരുടെ മാപ്പ് പറച്ചിൽ ആത്മാർത്ഥമല്ലെന്ന ആരോപണവും ഇതിനിടെ ഉയരുന്നുണ്ട്. മാപ്പ് പറയുന്നതിനിടയിൽ മാനേജർ ചിരിക്കുകയാണെന്നും ഇതൊരു തമാശയാണെന്നാണ് അവർ കരുതുന്നതെന്നും ചിലർ ആരോപിച്ചു. ആനേക്കൽ താലൂക്കിലെ സൂര്യ നഗറിലെ എസ്‌ബിഐ ബ്രാഞ്ചിലാണ് പ്രദേശവാസിയായ ഉപഭോക്താവും മാനേജരും തമ്മിൽ തർക്കമുണ്ടായത്.
എസ്ബിഐ ചട്ടങ്ങൾ പ്രകാരം ഉദ്യോഗസ്ഥർ അതാത് പ്രദേശത്തെ ഭാഷ സംസാരിക്കണമെന്നുണ്ടെന്ന് ഉപഭോക്താവ് മാനേജരോട് പറഞ്ഞു. എന്നാൽ അത് കൂട്ടാക്കാൻ മാനേജർ തയ്യാറായില്ല. ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രമേ താൻ സംസാരിക്കൂ എന്നായിരുന്നു അവരുടെ നിലപാട്. ഇതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ, എംപി തേജസ്വി സൂര്യ ഉൾപ്പെടെയുള്ളവർ മാനേജരുടെ പെരുമാറ്റത്തെ അപലപിച്ചു. തുടർന്ന് താൻ കാരണം ആര്‍ക്കെങ്കിലും വേദന ഉണ്ടായെങ്കില്‍ ക്ഷമിക്കണം. ഇനി മുതല്‍ കന്നഡയില്‍ സംസാരിക്കാന്‍ ശ്രമിക്കുമെന്ന് മാനേജർ പറയുകയായിരുന്നു.
TAGS: KARNATAKA | KANNADA
SUMMARY: Sbi manager appologise in Kannada after heated argument over language
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളുരുവിൻ്റെ അബ്ദുൾകലാം വിദ്യായോജനയുടെ ഭാഗമായി വർഷംതോറും നടത്തി വരാറുള്ള ക്വിസ് മത്സരം അബ്ബിഗെരെ മേദരഹള്ളിയിലുള്ള ശ്രീ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം. ചെങ്കോട്ട മെട്രോസ്‌റ്റേഷന് സമീപത്ത് നാലാം നമ്പർ ഗേറ്റിനടുത്ത് വച്ച് കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു.…
ബെംഗളൂരു: കണ്ണൂർ ഇരിക്കൂർ നിലാമുറ്റം ആയിശ മൻസിൽ പരേതനായ ഇബ്രാഹിമിന്റെ മകൻ അഷ്‌റഫ് (48) ബെംഗളൂരു)വില്‍ അന്തരിച്ചു. ശിവാജിനഗർ ഭാരതിനഗറിൽ…
ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യവേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുടെ സഹകരണത്തോടെ ഗാന സായാഹ്നം സംഘടിപ്പിച്ചു. ജിങ്കെതിമ്മനഹള്ളി, വാരണാസി റോഡിലെ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ചെങ്കോട്ട മെട്രോ ഗേറ്റ് നമ്പർ ഒന്നിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ ഒമ്പതുപേർ മരിച്ചതായും നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്.…
ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം. ചെങ്കോട്ടയ്ക്ക് സമീപം റോഡിൽ നിർത്തിയിട്ട കാറിൽ നിന്നാണ് സ്‌ഫോടനം ഉണ്ടായത്. മൂന്ന് വാഹനങ്ങൾക്ക്…