ബെംഗളൂരു: പാർക്കിൽ കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് പതിനൊന്നുകാരൻ മരിച്ചു. മല്ലേശ്വരം രാജ ശങ്കര പാർക്കിൽ ഞായറാഴ്ചയാണ് സംഭവം. സുഹൃത്തിനൊപ്പം കളിക്കാൻ പാർക്കിലേക്ക് പോയ നിരഞ്ജൻ ആണ് മരിച്ചത്. പാർക്കിലെ ഏഴടി ഉയരമുള്ള ഇരുമ്പ് ഗേറ്റ് നിരഞ്ജന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.
നിരഞ്ജന്റെ തലയ്ക്കാണ് പരുക്കേറ്റത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഉടൻ തന്നെ കുട്ടിയെ കെസി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിബിഎംപിയുടെ അനാസ്ഥയാണ് അപകടത്തിനു കാരണമെന്ന് നിരഞ്ജന്റെ രക്ഷിതാക്കൾ ആരോപിച്ചു. സംഭവത്തിൽ മല്ലേശ്വരം പോലീസ് കേസെടുത്തു.
TAGS: BENGALURU | DEATH
SUMMARY: 11-year-old Bengaluru boy dies of head injury after park gate collapses on him
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…