തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ ഓണപ്പരീക്ഷ 18 മുതല്‍ 29 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) യോഗത്തില്‍ തീരുമാനമായി. എല്‍പി-യുപി ,ഹൈസ്‌ക്കൂള്‍ പാദവാര്‍ഷിക പരീക്ഷയാണ് ഓഗസ്റ്റ് 18 മുതല്‍ 29 വരെ നടക്കുക. എല്‍പി വിഭാഗത്തില്‍ 20-ന് തുടങ്ങും.
29-ഓടെ പരീക്ഷകള്‍ അവസാനിച്ച് ഓണാഘോഷത്തിന് ശേഷം ഓണാവധിക്കായി സ്കൂള്‍ അടയ്ക്കും. ഗണേശോത്സവത്തോടനുബന്ധിച്ച് കാസറഗോഡ് ജില്ലയില്‍ മാത്രം ഓഗസ്റ്റ് 27ന് പരീക്ഷ ഉണ്ടാവില്ല. അന്നത്തെ പരീക്ഷയും ഓണാഘോഷവും 29-ന് നടത്തും. എല്‍ പി- യു പി വിഭാഗത്തില്‍ രാവിലെയുള്ള പരീക്ഷ 10 മുതല്‍ 12.15 വരെയും ഉച്ചയ്ക്ക് ശേഷം നടക്കുന്ന പരീക്ഷ 1. 30 മുതല്‍ 3.45 വരെയുമാണ്.
അതേസമയം വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷ 2 മണിക്ക് തുടങ്ങി 4.15നാണ് അവസാനിക്കുക. ലഹരിഭീഷണി ചെറുക്കാനും വിദ്യാർഥികളുടെ മാനസികസമ്മർദം നേരിടാനുമായി അധ്യാപകരെ പ്രാപ്തരാക്കാനുള്ള കൗണ്‍സലിങ് പരിശീലനം 11, 12 തീയതികളില്‍ തിരുവനന്തപുരത്തു നടക്കും.
ആദ്യഘട്ടത്തില്‍ എട്ടുമുതല്‍ 12 വരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന 200 അധ്യാപകർക്കാണ് പരിശീലനം നല്‍കുക. കായികാധ്യാപകരുടെ തസ്തിക 300:1 അനുപാതത്തില്‍ പരിഷ്കരിച്ച ഉത്തരവ് വൈകാതെ പുറത്തിറങ്ങുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
SUMMARY: School Onam exams from 18 to 29; Onam celebrations on 29th
കൊച്ചി: ട്രാക്ക് അറ്റകുറ്റപ്പണികളെ തുടർന്ന് നാളെ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ആലുവയിൽ പാലം നവീകരണം നടക്കുന്നതിനാൽ ബുധനാഴ്ച…
ബെംഗളൂരു: വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന പ്രൊഫഷണൽ വിദ്യാർഥികളുടെ ആഗോള സമ്മേളനമായ പ്രോഫ്കോണിന്റെ 29-ാമത് പതിപ്പ് ഒക്ടോബർ 10,…
ബെംഗളൂരു: സൗമ്യവും ദീപ്തവുമായ ജ്ഞാനസാന്നിധ്യമായി മലയാളത്തിന്റെ സാംസ്കാരിക ധൈഷണിക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന വഴിവിളക്കായിരുന്നു എം കെ സാനുമാസ്റ്ററെന്ന് പുകസ ബംഗളൂരുവിന്റെ…
കാസറഗോഡ്: ഹോസ്ദുർഗ് മുൻ എംഎൽഎ എം നാരായണൻ(69) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ആണ് അന്ത്യം. 2001 ലും 2006…
വയനാട്: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. യനാട് പയ്യമ്പള്ളി വില്ലേജ് ഓഫീസർ കെ ടി ജോസിനെയാണ് വിജിലൻസ് പിടികൂടിയത്.…
കനത്തമഴയെ തുടര്‍ന്ന് നാളെ കാസറഗോഡ്, തൃശ്ശൂര്‍, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതത് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസറഗോഡ്: ജില്ലയില്‍…