ബെംഗളൂരു: ഭാര്യയുടെയും ബന്ധുക്കളുടെയും മാനസിക പീഡനം കരണം ജീവനൊടുക്കിയ ബെംഗളൂരു ടെക്കി അതുല്‍ സുഭാഷിന്റെ മകന്‍ എവിടെയെന്നുള്ള ചോദ്യത്തിന് ഉത്തരമായി. ഹരിയാനയിലെ ഫരീദാബാദിലുള്ള ബോര്‍ഡിങ് സ്‌കൂളിലാണ് കുട്ടി ഉള്ളതെന്ന് സ്‌കൂള്‍ അധികൃതര്‍ സിറ്റി പോലീസിനെ അറിയിച്ചു.
കുട്ടി ബോര്‍ഡിങ് സ്‌കൂളിലാണുള്ളതെന്ന് സ്ഥിരികരിച്ച് പ്രിന്‍സിപ്പല്‍ പോലീസിന് കത്തയച്ചു. നാല് വയസുള്ള ആണ്‍കുട്ടിയുടെ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ചത് അമ്മ നിഖിത സിംഘാനിയ ആണെന്നും പ്രവേശന ഫോമില്‍ പിതാവിന്റെ വിവരങ്ങള്‍ ഒന്നും ചേര്‍ത്തിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. മാത്രമല്ല കുട്ടിയുടെ ഏക രക്ഷിതാവ് താന്‍ മാത്രമാണെന്നും അമ്മ വ്യക്തമാക്കിയിരുന്നതായും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കത്തിൽ വ്യക്തമാക്കി.
ഡിസംബറിൽ അവധിക്കാലത്ത് കുട്ടിയെ കൊണ്ടുപോകാന്‍ ആരും വന്നിട്ടില്ലെന്നും അതുകൊണ്ട് ഹോസ്റ്റലില്‍ തന്നെ നിര്‍ത്തുകയായിരുന്നുവെന്നും പ്രിന്‍സിപ്പൽ പോലീസിനെ അറിയിച്ചു.
TAGS: KARNATAKA | ATUL SUBHASH
SUMMARY: Missing child of Atul Subhash in Haryana boarding school, Bengaluru cops told
തൃശൂർ: കോണ്‍ഗ്രസ് നേതാവും മുൻ എംഎല്‍എയുമായ അനില്‍ അക്കരക്കെതിരേ പോലീസ് കേസെടുത്തു. സഞ്ചാര സൗകര‍്യം തടഞ്ഞെന്ന് ആരോപിച്ച് തൃശൂർ കുന്നംകുളം…
കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ മുഖ്യപ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കൊച്ചി കലൂരിലെ വാടക വീട്ടില്‍ മോഷണം. ഏകദേശം 20 കോടി രൂപ…
കൊല്ലം: തെരുവുനായയുടെ ആക്രമണത്തില്‍ വയോധികർ ഉള്‍പ്പടെ ഏഴ് പേർക്ക് കടിയേറ്റു. അഞ്ചല്‍ ചന്തമുക്ക് ഭാഗത്താണ് സംഭവം. പ്രദേശത്ത് തെരുവുനായ ശല്യം…
കൊച്ചി: സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ എസ്.എസ്. രാജമൗലിയുടെ പുതിയ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ വില്ലൻ വേഷത്തില്‍ എത്തുന്നു.…
കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ്…
തിരുവനന്തപുരം: കേരള സർവകലാശാലയില്‍ ജാതി വിവേചനമെന്ന് കാണിച്ച് പോലീസില്‍ പരാതി. ഗവേഷക വിദ്യാർഥി വിപിൻ വിജയനാണ് ഡീൻ ഡോ.സി.എൻ വിജയകുമാരിക്കെതിരെ…