ബെംഗളൂരു: ഫീസ് നൽകാത്തതിന്റെ പേരിൽ സ്വകാര്യ സ്കൂൾ അധികൃതർ വിദ്യാർഥികളെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ടതായി പരാതി. മൈസൂരു റോഡിലെ സ്വകാര്യ സ്‌കൂളിനെതിരെയാണ് രക്ഷിതാക്കൾ ആരോപണം ഉന്നയിച്ചത്. ഇത് സംബന്ധിച്ച് രക്ഷിതാക്കൾ സിറ്റി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഫീസടയ്ക്കാനുള്ള കാലതാമസം, പെരുമാറ്റദൂഷ്യം തുടങ്ങി വിവിധ കാരണങ്ങളാൽ ശിക്ഷയായി കുട്ടികളെ ഇരുട്ടുമുറികളിൽ പൂട്ടിയിട്ടതായാണ് പരാതി.
വിദ്യാഭ്യാസ വകുപ്പിനും ചൈൽഡ് സേഫ്റ്റി ആൻഡ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെൻ്റിനും പോലീസ് പരാതികൾ കൈമാറി. സ്‌കൂളിൻ്റെ ലൈസൻസ് റദ്ദാക്കണമെന്നും കരിമ്പട്ടികയിൽ പെടുത്തണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം. കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ മാത്രം, ആറ് കുട്ടികളെയാണ് സ്കൂൾ അധികൃതർ ഇത്തരത്തിൽ ശിക്ഷിച്ചിട്ടുള്ളത്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് സ്കൂൾ മാനേജ്മെന്റിനു നോട്ടീസ് അയച്ചിട്ടുണ്ട്. ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്നും ആരോപണങ്ങൾ സ്ഥിരീകരിച്ചാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
TAGS: BENGALURU | STUDENTS PUNISHED
SUMMARY: Private schools lock up kids in dark rooms for not paying fees, claim parents
കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ നടി മീനു മുനീര്‍ അറസ്റ്റില്‍. ഇന്‍ഫോപാര്‍ക്ക് സൈബര്‍ പോലീസാണ്…
കണ്ണൂർ: ആണ്‍ സുഹൃത്തിനൊപ്പം പുഴയില്‍ ചാടിയ ഭര്‍തൃമതിയായ യുവതി നീന്തി രക്ഷപ്പെട്ടു. ആണ്‍ സുഹൃത്തിനായി പുഴയില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. തിങ്കളാഴ്ച്ച…
ഇടുക്കി: മൂന്നാറില്‍ ട്രക്കിംഗിനിടെ ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. തമിഴ്‌നാട് സ്വദേശി പ്രകാശാണ്(58) മരിച്ചത്. ഒരു…
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്. ഏതാനും ദിവസങ്ങളായി കുറഞ്ഞു വന്നിരുന്ന സ്വര്‍ണം ഒറ്റയടിക്ക് പവന്‍ വില 72000 കടന്നു. ജൂണ്‍…
വയനാട്: വയനാട് കല്ലൂര്‍ നമ്പ്യാര്‍കുന്നില്‍ ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി. നിരവധി വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ചിരുന്നു.…
ബെംഗളൂരു : ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ഇസിഎ) 50-ാമത് വാർഷിക ജനറൽ ബോഡിയോഗം ചേർന്നു. 2025-2026 വർഷത്തേക്കുള്ള ഭാരവാഹികളെയും എക്സിക്യൂട്ടീവ്…