Categories: KARNATAKATOP NEWS

സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് ആഴ്ചയിൽ ആറ് ദിവസവും മുട്ട നൽകും

ബെംഗളൂരു: കർണാടകയിലെ സർക്കാർ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഇനിമുതൽ ആഴ്ചയിൽ ആറ് ദിവസവും മുട്ട നൽകും. അടുത്ത മൂന്ന് വർഷത്തേക്ക് സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി തീരുമാനം പ്രാബല്യത്തിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. അസിം പ്രേംജി ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

നിലവിൽ, സംസ്ഥാന സർക്കാരിൻ്റെ ഉച്ചഭക്ഷണ പദ്ധതി പ്രകാരം വിദ്യാർഥികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം മുട്ട നൽകുന്നുണ്ട്. ഇതാണ് ആഴ്ചയിൽ ആറ് ദിവസത്തേക്ക് മാറ്റിയത്. ഇത് വിദ്യാർഥികളിൽ പോഷകാഹാരം വർദ്ധിപ്പിക്കും. സാംസ്കാരിക മുൻഗണനകൾ കാരണം മുട്ട കഴിക്കാത്ത വിദ്യാർഥികൾക്ക് ബദലായി ഉയർന്ന പോഷകാഹാര സപ്ലിമെൻ്റ് നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

TAGS: KARNATAKA | SCHOOLS
SUMMARY: Students of govt, govt-aided schools in Karnataka to get eggs six days a week

Savre Digital

Recent Posts

കേരളസമാജം ദൂരവാണിനഗര്‍ ജൂബിലി കോളേജില്‍ ഓണോത്സവം

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…

24 minutes ago

പഹൽഗാം ആക്രമണം; ഭീകരരെ സഹായിച്ച കശ്മീർ സ്വദേശി അറസ്റ്റിൽ

ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…

40 minutes ago

കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണം; കെ എം ഷാജഹാനെ ചോദ്യം ചെയ്തു, മെമ്മറി കാര്‍ഡ് പിടിച്ചെടുത്തു

കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…

49 minutes ago

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ല

മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…

2 hours ago

കന്നഡ എഴുത്തുകാരനും പത്മഭൂഷൺ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…

2 hours ago

യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് നമ്മ മെട്രോ: യെല്ലോ ലൈനിലെ  സ്റ്റേഷനുകളില്‍ ഇരിപ്പിട സൗകര്യം ഏര്‍പ്പെടുത്തി

ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്‌- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…

3 hours ago