ബെംഗളൂരു: ബിഎംടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. ഉള്ളാൽ മെയിന് റോഡിലെ മാരുതി നഗറില് താമസിക്കുന്ന മോണിക്ക (28) ആണ് മരിച്ചത്. ഉള്ളാൽ ഉപനഗർ തടാകത്തിന് സമീപം 80 ഫീറ്റ് റോഡിലാണ് സംഭവം. നാഗർഭാവിയിലെ റോയൽ എൻഫീൽഡ് ഷോറൂമിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന മോണിക്ക ജോലിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
കെംഗേരി നിന്ന് മുട്ടനപാളിയിലേക്ക് പോവുകയായിരുന്ന ബിഎംടിസി ബസ് മോണിക്കയുടെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ മോണിക്കയുടെ ദേഹത്ത് കൂടി കാർ കയറിയിറങ്ങി. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ മോണിക്ക സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യൂഎസ്എസ്‌ബി) പൈപ്പ് ലൈൻ പണി നടക്കുന്നതിനാൽ റോഡിൻ്റെ ഒരു വശത്തേക്ക് ഗതാഗതം തിരിച്ചുവിട്ടിരുന്നു. ഇതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ബിഎംടിസി ബസ് ഡ്രൈവർ സുരേഷ്, ക്യാബ് ഡ്രൈവർ ശരൺ പ്രസാദ്, ബിഡബ്ല്യുഎസ്എസ്ബി ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
TAGS: BENGALURU | ACCIDENT
SUMMARY: Knocked down by BMTC bus, woman in Bengaluru dies
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധനവിലും…
മലപ്പുറം: താനൂരില്‍ ട്രാന്‍സ് ജെന്‍ഡര്‍ വുമണ്‍ കമീല ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. കരിങ്കപ്പാറ സ്വദേശി തൗഫീഖ് (40)…
ബെംഗളൂരു: ദക്ഷിണ കന്നഡയിലെ ബണ്ട്വാളിൽ കർഷകന്റെ വീട്ടിൽ പുലിയെത്തിയതായി കണ്ടെത്തി. മൂദനദുഗോദു ഗ്രാമത്തിലെ കർഷകനായ പ്രകാശ് പൂജാരിയുടെ വീട്ടിലാണ് കഴിഞ്ഞ…
തൃശൂര്‍: പുതുക്കാട് മേഫെയര്‍ ബാറിന് മുന്നില്‍ വച്ച് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രന്‍ (64)ആണ് കൊല്ലപ്പെട്ടത്. അളഗപ്പനഗര്‍…
ബെംഗളൂരു: വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ മുൻ മന്ത്രിയും മുതിർന്ന ബിജെപി എംഎൽഎയുമായ പ്രഭു ചവാന്റെ മകൻ…
ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ട നിർമാണത്തിന്റെ ഭാഗമായി 11,137 മരങ്ങൾ മുറിച്ചു മാറ്റുന്നതിൽ പൊതുജനങ്ങളുടെ യോഗം വിളിച്ച് ബിഎംആർസി.…