ബെംഗളൂരു: അങ്കോള മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പത്താം ദിനത്തിലേക്ക് . അപകട സ്ഥലത്ത് നിന്ന് 20 മീറ്റർ മാറി കണ്ടെത്തിയ ലോറിയിൽ നിന്ന് അർജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം. ഡ്രോൺ ദൗത്യത്തിനായി റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തുണ്ട്. ഇന്നത്തെ തിരച്ചിലിന്റെ മേൽനോട്ടത്തിനായി കർണാടക ലോ ആൻഡ് ഓർഡർ എഡിജിപി ആർ ഹിതേന്ദ്രയെ സർക്കാർ നിയോഗിച്ചു.
ലോറി വലിച്ച് കയറ്റാൻ വലിയ ക്രെയിൻ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തെ റോഡ് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. മേഖലയിൽ കനത്ത മഴ തുടരുകയാണ്. ഗംഗാവാലി പുഴയുടെ തീരത്തിനും പുഴയിലെ മൺകൂനക്കും ഇടയിലായാണ് ലോറിയുള്ളത്. അർജുൻ ക്യാബിനിലുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ആദ്യപരിഗണ. നിർണായക ദൗത്യം ഇന്ന് ലക്ഷ്യത്തിൽ എത്തുമെന്നാണ് ദൗത്യസംഘത്തിന്റെേ പ്രതീക്ഷ.
ദൗത്യത്തിന് കരസേനയും നാവികസേനയും പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കി. മുങ്ങൽ വിദഗ്ധരെ ഇറക്കി ക്യാബിനിൽ അർജുൻ ഉണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ആദ്യ പരിഗണന. പിന്നീടാകും ലോറി പുറത്തെടുക്കാനുള്ള ശ്രമം. ലോറി കണ്ടെത്തിയ സ്ഥലത്തെ മണ്ണ് നീക്കം ദ്രുതഗതിയിലാക്കാൻ കൂടുതൽ സംവിധാനങ്ങൾ എത്തിക്കുമെന്നാണ് വിവരം.
TAGS: ARJUN | LANDSLIDE
SUMMARY: Search operation for arjun on tenth day continues
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…
കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…
മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…