KERALA

രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ എല്ലാ ജില്ലകളിലും അന്വേഷണം; അറസ്റ്റ് ചെയ്യാൻ ഊര്‍ജിത നീക്കം

തിരുവനന്തപുരം: ബലാത്സംഗ കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം ആരംഭിച്ചു. മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നതുവരെ ഒളിവില്‍ കഴിയാനാണ് രാഹുല്‍ ശ്രമിക്കുന്നത്. മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചിരിക്കുന്നത് അറസ്‌റ്റിന് തടസമല്ലെന്നാണ് പോലീസ് വാദം.

രാഹുലിനെ പിടികൂടാന്‍ നേരത്തെ പോലീസ് ലുക്ക്ഔട്ട് സര്‍ക്കുലറും പുറത്തിറക്കിയിരുന്നു. വിദേശത്തേക്ക് കടക്കാതിരിക്കാനാണ് സര്‍ക്കുലര്‍ ഇറക്കിയത്. രാഹുല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ഇടങ്ങളെക്കുറിച്ച് സംസ്ഥാന പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തി വക്കാലത്തിൽ ഒപ്പിട്ടുവെന്ന പ്രചാരണം പോലീസ് തള്ളി. പരാതിക്കാരിയായ യുവതിയുമായി പീഡനം നടന്ന ഫ്ലാറ്റിലെത്തി പോലീസ് മഹസ്സർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് കൂടുതൽ സാക്ഷി മൊഴികൾ രേഖപ്പെടുത്തും. കേസില്‍ പരാതിക്കാരിയായ യുവതിക്കെതിരെ ഇന്നലെ രാഹുല്‍ മാങ്കൂട്ടത്തില്‍ കൂടുതല്‍ തെളിവുകള്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സീല്‍ഡ് കവറില്‍ ഒമ്പത് തെളിവുകളാണ് കോടതിയില്‍ നല്‍കിയത്.

ഇതിനിടെ, മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി അന്വേഷിക്കുന്ന തിരുവനന്തപുരത്തുനിന്നുള്ള പോലീസ് സംഘം പാലക്കാട്ടെത്തി. രാഹുല്‍ താമസിച്ചിരുന്ന കുന്നത്തൂര്‍മേടിലുള്ള ഫ്‌ളാറ്റിലെത്തി തെളിവെടുത്തു. രാഹുലിന്റെ ഔദ്യോഗിക വാഹനം പാലക്കാട്ടെ ഫ്‌ളാറ്റില്‍ തന്നെയുണ്ടെന്ന് പോലീസ് കണ്ടെത്തി. ഫ്‌ളാറ്റില്‍ വീണ്ടും പരിശോധന നടത്തും.
SUMMARY: Search underway in all districts to find Rahul Mankootathil; Intensive move to arrest him

NEWS DESK

Recent Posts

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം; കലാകിരീടം ചൂടി കണ്ണൂര്‍

തൃ​ശൂ​ർ: 64ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ സ്വ​ർ​ണ​ക്ക​പ്പ് ക​ണ്ണൂ​രി​ന്. നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ തൃ​ശൂ​ർ ര​ണ്ടാം സ്ഥാ​ന​ത്ത്. 1023 പോ​യി​ന്‍റ് നേ​ടി​യാ​ണ്…

11 minutes ago

സ​തീ​ശ​ൻ ഇ​ന്ന​ലെ പൂ​ത്ത ത​ക​ര; എൻഎസ്എസ്സിനെ എസ്എൻഡിപിയുമായി തെറ്റിച്ചത് മുസ്ലിം ലീഗ്’ – വെള്ളാപ്പള്ളി

ആലപ്പുഴ: എൻഎസ്എസ്സിനെ, എസ്എൻഡിപിയുമായി തെറ്റിച്ചത് മുസ്ലിം ലീഗാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗ് തങ്ങളെ അകറ്റിനിർത്തിയെന്ന്…

3 hours ago

മണിപ്പൂര്‍ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു

ഇംഫാൽ: മണിപ്പുരിൽ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു. പരുക്കുകളെ തുടര്‍ന്ന് ദീര്‍ഘകാലം ചികിത്സയിലായിരുന്ന 20കാരിയാണ് മരണത്തിന് കീഴടങ്ങിയത്. 2023 മെയ്…

3 hours ago

കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ക​ണ്ണൂ​ർ: ഇ​രി​ട്ടി എ​ട​ക്കാ​ന​ത്ത് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. കാ​ക്ക​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വ​ള​ർ​ത്തു​പ​ക്ഷി​ക​ളി​ൽ നി​ല​വി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. പ​ക്ഷി​ക​ളെ കൊ​ന്നൊ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന്…

4 hours ago

റ​മ​ദാ​ൻ സം​ഗ​മം-2026: സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്ക​രി​ച്ചു

ബെംഗളൂരു: ജമാഅത്തെ ഇസ്‌ലാമി കേരള, ബെംഗളൂരു സിറ്റി സംഘടിപ്പിക്കുന്ന ഈ വർഷത്തെ റമദാൻ സംഗമത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. ഷബീർ കൊടിയത്തൂർ…

4 hours ago

പി.​യു പ​രീ​ക്ഷ​യില്‍ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യാ​ല്‍ കോ​ളേ​ജു​​ക​ളു​ടെ അ​ഫി​ലി​യേ​ഷ​ൻ പി​ൻ​വ​ലി​ക്കും; മു​ന്ന​റി​യി​പ്പുമായി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

ബെംഗ​ളൂ​രു: ര​ണ്ടാം വ​ർ​ഷ പി.​യു വി​ദ്യാ​ര്‍ഥി​ക​ളു​ടെ പ്രി​പ്പ​റേ​റ്റ​റി പ​രീ​ക്ഷ​ക​ളി​ല്‍ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യാ​ല്‍ കോ​ളേ​ജു​ക​ളു​ടെ അ​ഫി​ലി​യേ​ഷ​ൻ പി​ൻ​വ​ലി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പുമായി പ്രീ-​യൂ​നി​വേ​ഴ്സി​റ്റി വി​ദ്യാ​ഭ്യാ​സ…

4 hours ago