LATEST NEWS

ഐഷയെയും കൊന്നുവെന്ന് കുറ്റസമ്മത മൊഴി; സെബാസ്റ്റ്യനെതിരെ കൊലക്കുറ്റം ചുമത്തി

ആലപ്പുഴ: ചേര്‍ത്തല ഐഷ കൊലക്കേസില്‍ പള്ളിപ്പുറം സെബാസ്റ്റെനെതിരേ കൊലക്കുറ്റം ചുമത്തി പോലിസ്. താന്‍ ഐഷയെയും കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യന്‍ മൊഴി നല്‍കിയെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. ഇതോടെ സെബാസ്റ്റിന്‍ മൂന്ന് കൊലക്കേസില്‍ പ്രതിയായി. കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്‍, ഏറ്റുമാനൂര്‍ സ്വദേശി ജെയ്നമ്മ എന്നിവരാണ് കൊല്ലപ്പെട്ട മറ്റു രണ്ടുപേര്‍.

സ്വത്ത് കൈക്കലാക്കാനാണ് സെബാസ്റ്റ്യന്‍ ഓരോ കൊലപാതകവും ചെയ്തത്. 2017ലാണ് ബിന്ദു പത്മനാഭനെ കാണാതാകുന്നത്. ബിന്ദുവിനെ കാണാനില്ലെന്നു കാട്ടി സഹോദരന്‍ പ്രവീണ്‍ ആഭ്യന്തരവകുപ്പു സെക്രട്ടറിക്കു പരാതി നല്‍കി. ബിന്ദുവും സെബാസ്റ്റ്യനും തമ്മിലുള്ള ഇടപാടില്‍ വസ്തുക്കള്‍ നഷ്ടമായ സാഹചര്യത്തില്‍ എട്ടുപേജുള്ള വിശദമായ പരാതിയാണ് അന്നു നല്‍കിയത്.

ആള്‍മാറാട്ടം നടത്തിയും വ്യാജരേഖ ചമച്ചും ബിന്ദുവിന്റെ സ്വത്തുകള്‍ സ്വന്തമാക്കിയെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. അന്നു കേസന്വേഷിച്ച ലോക്കല്‍ പോലിസ് എഫ്‌ഐആര്‍ ഇടുന്നതടക്കമുള്ള കാര്യങ്ങളില്‍ വീഴ്ചവരുത്തിയതോടെയാണ് പ്രതി ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ പങ്കു തെളിയാതിരുന്നത്. ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്‌നമ്മയുടെ തിരോധാനം അന്വേഷിച്ച കോട്ടയം ക്രൈംബ്രാഞ്ച് സെബാസ്റ്റിയനിലേക്ക് എത്തിയതാണ് വഴിത്തിരിവായത്.

ജെയ്നമ്മയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ സെബാസ്റ്റ്യനെതിരേ തെളിവുലഭിച്ചു. ഇതുമായി ബന്ധപ്പെട്ട ഈ ചോദ്യം ചെയ്യലില്‍ ബിന്ദുവിന കൊലപ്പെടുത്തിയതായി സമ്മതിച്ചുവെന്നാണ് പോലിസ് പറയുന്നത്.

SUMMARY: Sebastian charged with murder after confession that he also killed Aisha

NEWS BUREAU

Recent Posts

ജപ്പാനിലെ ഇന്ത്യന്‍ അംബാസഡറായി കാസറഗോഡ് സ്വദേശി നഗ്മ മുഹമ്മദ്

ഡല്‍ഹി: മലയാളിയായ നഗ്മ മുഹമ്മദ് മാലിക്കിനെ ജപ്പാനിലെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചു. നിലവില്‍ പോളണ്ടിലെ അംബാസഡറായിരുന്നു നഗ്മ. നഗ്മ ഉടന്‍…

32 minutes ago

ഒമ്പതുകാരിയുടെ മരണം ചികിത്സാ പിഴവ് മൂലം തന്നെയെന്ന് അമ്മ; ഡിവൈഎസ്പിക്ക് പരാതി നല്‍കി

കോഴിക്കോട്: താമരശ്ശേരിയിലെ ഒമ്പത് വയസ്സുകാരി അനയയുടെ മരണം ചികില്‍സാ പിഴവുമൂലം തന്നെയെന്ന് അമ്മ രംബീസ. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വേണ്ട രീതിയില്‍…

2 hours ago

ഉപരാഷ്ട്രപതിയുടെ മൈലാപ്പൂരിലെ വസതിയില്‍ ബോംബ് ഭീഷണി

ചെന്നൈ: ഇന്നലെ രാത്രി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ മൈലാപ്പൂരിലെ വസതിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത ഇ-മെയില്‍ സന്ദേശം ചെന്നൈയില്‍…

3 hours ago

ബസിനുള്ളില്‍ കുപ്പിവെള്ളം സൂക്ഷിച്ച സംഭവം; ഡ്രൈവറെ സ്ഥലം മാറ്റിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ബസിന്റെ മുന്‍വശത്ത് കുപ്പി വെള്ളം സൂക്ഷിച്ചതിനു ഡ്രൈവറെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി. മന്ത്രി കെ ബി…

3 hours ago

കത്തെഴുതിവെച്ച് രാത്രിയില്‍ വീട് വിട്ടിറങ്ങി; ആലുവ ചെങ്ങമനാട് 14 വയസുകാരനെ കാണാനില്ലെന്ന് പരാതി

കൊച്ചി: ആലുവ ചെങ്ങമനാട് ദേശം സ്വദേശിയായ 14കാരനെ കാണാനില്ലെന്ന് പരാതി. വിദ്യാധിരാജ വിദ്യാഭവനിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ശ്രീവേദ് പി…

6 hours ago

കോതമംഗലം മാമലക്കണ്ടത്ത് മലയില്‍ നിന്നും പാറ ഇടിഞ്ഞു വീണ് അപകടം; രണ്ട് സ്ത്രീകള്‍ക്ക് പരുക്ക്

എറണാകുളം: ജോലി ചെയ്യുന്നതിനിടെ മലയിൽ നിന്നും പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾക്ക് പരുക്ക്. കോതമംഗലം മാമലക്കണ്ടത്ത് ആയിരുന്നു സംഭവം.…

6 hours ago