Categories: LATEST NEWS

ഗര്‍ഭിണിയെ കൊന്ന് കായലില്‍ തള്ളിയ കേസില്‍ രണ്ടാം പ്രതിക്കും വധശിക്ഷ

ആലപ്പുഴ: കൈനകരിയില്‍ ഗര്‍ഭിണിയായ യുവതിയെ കൊന്ന കേസിലെ രണ്ടാം പ്രതിക്കും വധശിക്ഷ. കൈനകരി സ്വദേശി രജനിക്കാണ് ആലപ്പുഴ അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതി പ്രബീഷിന് കഴിഞ്ഞ ദിവസം വധശിക്ഷ വിധിച്ചിരുന്നു. രണ്ടാം പ്രതിയായ രജനി കുറ്റക്കാരിയാണെന്നു കോടതി കണ്ടെത്തിയിരുന്നെങ്കിലും ഇവര്‍ മയക്കുമരുന്നു കേസില്‍ ഒഡിഷയില്‍ ജയിലിലായതിനലാണ് ശിക്ഷ മാറ്റിവെച്ചത്.

ഒന്നാം പ്രതി പ്രബീഷ് വിവാഹിതരായ അനിതയുമായും രജനിയുമായും ഒരേസമയം അടുപ്പത്തിലായിരുന്നു. അനിത ഗര്‍ഭിണിയായതിന് പിന്നാലെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് പാലക്കാട് ആലത്തൂരിലെ ഫാമില്‍ ജോലി ചെയ്യുകയായിരുന്ന അനിതയെ 2021 ജൂലൈ ഒമ്പതിന് ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തി. അനിതയെ രജനിയുടെ കൈനകരിയിലെ വീട്ടിലെത്തിച്ചു. തുടര്‍ന്ന് അനിതയെ പ്രബീഷ് കഴുത്തില്‍ കത്തി വച്ച്‌ ഭീഷണിപ്പെടുത്തി.

നിലവിളി പുറത്തേക്ക് കേള്‍ക്കാതിരിക്കാന്‍ രജനി വായും മൂക്കും അമര്‍ത്തിപ്പിടിച്ചു. ബോധരഹിതയായ അനിത കൊല്ലപ്പെട്ടെന്ന് കരുതി ഇരുവരും ചേര്‍ന്നു പൂക്കൈത ആറ്റില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പള്ളാത്തുരുത്തിക്ക് സമീപം ആറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവമാണ് അന്വേഷണത്തില്‍ അരുംകൊലയാണെന്ന് തെളിഞ്ഞത്.

SUMMARY: Second accused in the case of killing pregnant woman and throwing her into a lake sentenced to death

NEWS BUREAU

Recent Posts

‘മോഹം’ പതിനേഴാമത് ബെംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

ബെംഗളൂരു: കഴിഞ്ഞ 2025 ഐഎഫ്എഫ് കെയിൽ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം നേടിയ 'മോഹം' ബെംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

6 hours ago

35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്

കൊച്ചി : മെന്റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയിക്കുമെതിരെ 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കേസ്. ഇൻസോമ്നിയ എന്ന…

6 hours ago

മുണ്ടിനീര് പടര്‍ന്നു പിടിക്കുന്നു; ആലപ്പുഴയിലെ ഒരു സ്കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

ആലപ്പുഴ: മാരാരിക്കുളം ഗവ. എല്‍പി സ്‌കൂളില്‍ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാല്‍ അവധി പ്രഖ്യാപിച്ചു. കൂടുതല്‍ കുട്ടികളിലേയ്ക്ക് രോഗം വ്യാപിക്കാതിരിക്കാന്‍ സ്‌കൂളിന്…

9 hours ago

മേപ്പാടി 900 കണ്ടിയില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

കല്‍പ്പറ്റ: വയനാട് മേപ്പാടി 900 കണ്ടിയില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. ചെമ്പോത്തറ സ്വദേശി പി…

9 hours ago

മംഗളൂരു-ചെന്നൈ സൂപ്പർ ഫാസ്റ്റിന് പെരമ്പൂരിൽ സ്റ്റോപ്പ് അനുവദിച്ചു

ബെംഗളൂരു: മംഗളൂരു-ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന് (12686) പെരമ്പൂരിൽ സ്റ്റോപ്പ് അനുവദിച്ചു. ഇതിന് പുറമേ തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിനും…

10 hours ago

കുടുംബവഴക്കിനിടെ യുവതിയുടെ ആക്രമണം; ഭര്‍ത്താവിനും ഭര്‍തൃമാതാവിനും കുത്തേറ്റു

മലപ്പുറം: മലപ്പുറം നിരപ്പറമ്പില്‍ കുടുംബവഴക്കിനിടെ ഭർത്താവിനെയും ഭർതൃമാതാവിനെയും യുവതി കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. പള്ളത്ത് വീട്ടില്‍ ഭരത്ചന്ദ്രൻ (29), മാതാവ് കോമളവല്ലി…

10 hours ago