കശ്മീർ: ജമ്മു കശ്മീർ നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് ജില്ലകളിലെ 26 മണ്ഡലങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിൽ 27.78 ലക്ഷം പേർ സമ്മതിദാന അവകാശം വിനിയോഗിക്കും. 239 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 26 മണ്ഡലങ്ങളിലുമായി 3502 പോളിങ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിരിക്കുന്നത്. 13,000ത്തോളം പോളിങ് ഉദ്യോഗസ്ഥരെയാണ് ഇവിടെ നിയോഗിച്ചിരിക്കുന്നത്. 1,056 പോളിങ് സ്റ്റേഷനുകള്‍ നഗരത്തിലായും 2,446 പോളിങ് സ്റ്റേഷനുകള്‍ ഗ്രാമത്തിലായുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ജനവിധി എഴുതാന്‍ രാവിലെ ഏഴ് മണി മുതല്‍ ലക്ഷങ്ങള്‍ പോളിങ് ബൂത്തിലെത്തി തുടങ്ങും. വൈകിട്ട് ആറിന് വോട്ടെടുപ്പ് സമാപിക്കും.
ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനായി എല്ലാവരും വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ടർമാരോട് ആഹ്വാനം ചെയ്തു. 10 വര്‍ഷത്തിന് ശേഷമാണ് ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണിത്. 90 മണ്ഡലങ്ങളാണ് ജമ്മു കശ്മീരിലുള്ളത്
മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, അപ്നി പാർട്ടി നേതാവ് അൽത്താഫ് ബുഖാരി, ബിജെപി സംസ്ഥാന പ്രസിഡന്റ് രവീന്ദർ റെയ്‌ന, കോൺഗ്രസ് നേതാവ് താരിഖ് ഹാമിദ് എന്നിവരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളിൽ രജൗരി, പൂഞ്ച്, റിയാസി, ശ്രീനഗർ, ഗന്ദർബാൽ, ബുദ്ഗാം എന്നീ സ്ഥലങ്ങളും ഉൾപ്പെടുന്നു. രജൗരിയിലും റിയാസിയിലും അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഭീകരാക്രമണ സാധ്യതയുള്ളതിനാൽ നിയന്ത്രണ രേഖയോട് ചേർന്നുള്ള ഇടങ്ങളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. ഈ മാസം 18നായിരുന്നു ജമ്മുവിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 61.13 ശതമാനം പോളിങ് ആണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തിയത്. ഒക്ടോബർ ഒന്നിനാണ് മൂന്നാം ഘട്ട വോട്ടെടുപ്പ്.എട്ടാം തിയതിയാണ് വോട്ടെണ്ണൽ നടക്കുന്നത്.
<BR>
TAGS : JAMMU KASHMIR | ELECTION
SUMMARY : Second phase of polling begins in Jammu and Kashmir; 239 candidates seeking mandate
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം നീട്ടി സർക്കാർ. ഡിസംബർ 31 ബുധനാഴ്ച ബാറുകള്‍ക്ക് രാത്രി 12…
ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. വൈകീട്ട് 5നാണ് നട തുറന്നത്. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്കു കാലത്തെ…
പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറില്‍ കിണറ്റില്‍ വീണ കടുവയെ 10 മണിക്കൂർ നേരത്തെ ദൗത്യത്തിന് ശേഷം പുറത്തെടുത്തു. കടുവയെ വലയിലാക്കി മയക്കുവെടി…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് മൂന്നര…
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബ്രാൻഡിക്ക് പേരിടാൻ മദ്യപകർക്കും പൊതുജനങ്ങള്‍ക്കും സുവർണ്ണാവസരം. ബെവ്‌കോ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് ആകർഷകമായ പേരും ലോഗോയും…
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10…