LATEST NEWS

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; ഉപാധികളോടെ മുൻകൂര്‍ ജാമ്യം അനുവദിച്ച്‌ കോടതി

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ ഉപാധികളോടെ മുൻകൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ച്‌ ഉത്തരവ് പുറപ്പെടുവിച്ചത്. 23കാരി കെപിസിസി അധ്യക്ഷന് നല്‍കിയ പരാതിയിലാണ് കേസെടുത്തിരുന്നത്. കെപിസിസി അധ്യക്ഷൻ പരാതി പോലീസിന് കൈമാറിയിരുന്നു.

വിവാഹ അഭ്യർത്ഥന നടത്തി, കൂട്ടികൊണ്ടുപോയി ഔട്ട് ഹൗസില്‍ വച്ച്‌ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പരാതിക്കാരിയുടെ മൊഴിയും തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു വാദം പൂർത്തിയായത്. പരാതിക്കാരിയുടെ മൊഴിയും തെളിവുകളും പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കിയിരുന്നു. അതിഗുരുതരമായ ഈ പരാതിയില്‍ വാദം പൂർത്തിയാക്കിയത് അടച്ചിട്ട മുറിയിലായിരുന്നു.

രാഹുലിനെതിരെ പെണ്‍കുട്ടി ഉന്നയിച്ചിരിക്കുന്നത് കടുത്ത അതിക്രമങ്ങളാണ്. പരിചയമുണ്ടായിരുന്ന രാഹുല്‍ ആദ്യം പ്രണയാഭ്യർത്ഥനയും പിന്നീട് വിവാഹ അഭ്യർത്ഥനയും നടത്തിയിരുന്നു. വീട്ടുകാരുമായി വിവാഹം ചർച്ച ചെയ്ത ശേഷം, വിവാഹം നിശ്ചയിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഔട്ട് ഹൗസിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

രാഹുലിൻ്റെ സുഹൃത്ത് ഫെനിയാണ് കാർ ഓടിച്ചിരുന്നത്. ഔട്ട് ഹൗസില്‍ വെച്ച്‌, “എനിക്ക് നിന്നെ ബലാത്സംഗം ചെയ്യണമെന്ന്” രാഹുല്‍ പറഞ്ഞതായും, ഉപദ്രവം തുടങ്ങിയപ്പോള്‍ കാലു പിടിച്ച്‌ വെറുതെ വിടണമെന്ന് അപേക്ഷിച്ചിട്ടും രാഹുല്‍ അതിക്രൂരമായി ലൈംഗിക അതിക്രമം നടത്തിയെന്നുമാണ് പരാതിക്കാരി മൊഴി നല്‍കിയിരിക്കുന്നത്.

ആക്രമണത്തില്‍ മാനസികമായും ശാരീരികമായും തളർന്നുവെന്നും ശരീരത്തില്‍ മുറിവുകളുണ്ടായി എന്നും പെണ്‍കുട്ടി മൊഴി നല്‍കി. രാഹുലിനെ പേടിച്ച്‌ പരാതി നല്‍കാൻ വൈകിയെന്നും യുവതി വ്യക്തമാക്കി. ഈ കടുത്ത ആരോപണങ്ങള്‍ക്കിടയിലും തിരുവനന്തപുരം പ്രിൻസിപ്പല്‍ സെഷൻസ് കോടതി എം.എല്‍.എയ്ക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുകയാണ്.

SUMMARY: Second rape case against Rahul; Court grants anticipatory bail with conditions

NEWS BUREAU

Recent Posts

‘ദീലിപിന് നീതി കിട്ടിയതില്‍ സന്തോഷം, മാങ്കൂട്ടത്തിലിനെ പിന്തുണച്ചതില്‍ കുറ്റബോധമില്ല’; രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിനെ വൈദ്യ പരിശോധനയ്ക്കായി തിരുവനന്തപുരം ഫോര്‍ട്ട്…

15 minutes ago

വി സി നിയമനം; വിട്ടുവീഴ്ചക്കില്ലെന്ന് ഗവര്‍ണറും സര്‍ക്കാറും

തിരുവനന്തപുരം: ഡിജിറ്റല്‍, സാങ്കേതിക സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായുള്ള സർക്കാരിന്റെ അനുനയ നീക്കം പാളി.…

29 minutes ago

16 വയസില്‍ താഴെയുള്ളവര്‍ക്കെല്ലാം സോഷ്യല്‍ മീഡിയയില്‍ നിരോധനമെര്‍പ്പെടുത്തി ഓസ്ട്രേലിയ

കാൻബെറ: 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കുന്ന ലോകത്തെ ആദ്യ രാജ്യമായി മാറി ഓസ്‌ട്രേലിയ. നിരോധനം പ്രാബല്യത്തില്‍…

2 hours ago

ഗോവ തീപിടിത്തം: ഒളിവിലായിരുന്ന നൈറ്റ് ക്ലബ് സഹ ഉടമ അജയ് ഗുപ്ത അറസ്റ്റില്‍

ഡൽഹി: നോർത്ത് ഗോവയിലെ അർപോറയില്‍ സ്ഥിതി ചെയ്യുന്ന ബിർച്ച്‌ ബൈ റോമിയോ ലെയ്ൻ എന്ന റെസ്റ്റോറൻ്റ്-കം-ബാറില്‍ ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട്…

3 hours ago

കുതിച്ചുയര്‍ന്ന് സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. ഇന്നലെ രാവിലെയും ഉച്ചയ്ക്കും ഇടിഞ്ഞ വില സ്വർണം വാങ്ങാന്‍ ആഗ്രഹിച്ചവര്‍ക്ക് ആശ്വാസമായെങ്കിലും ഇന്ന്…

4 hours ago

കളങ്കാവല്‍ 50 കോടി ക്ലബിലേക്ക്; നാലു ദിവസം കൊണ്ട് നേടിയത് റെക്കോര്‍ഡ് കളക്ഷന്‍

കൊച്ചി: മമ്മൂട്ടി-വിനായകൻ കോമ്പിനേഷനില്‍ ജിതിൻ കെ ജോസ് സംവിധാനം ചെയ്ത് തീയേറ്ററുകളില്‍ വിജയകരമായി പ്രദർശനം തുടരുന്ന സിനിമയാണ് കളങ്കാവല്‍. റിലീസ്…

5 hours ago