LATEST NEWS

സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറിനുമെതിരായ രാജ്യദ്രോഹക്കേസ്: നടപടികൾ സെപ്റ്റംബർ 15 വരെ തടഞ്ഞ് സുപ്രീം കോടതി

ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറിനും ദി വയർ വെബ് പോർട്ടലിന്റെ സ്ഥാപക എഡിറ്റർ സിദ്ധാർഥ് വരദരാജനും എതിരായ രാജ്യദ്രോഹക്കേസിൽ നടപടികൾ സെപ്റ്റംബർ 15 വരെ തടഞ്ഞ് സുപ്രീം കോടതി. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 152 പ്രകാരം അസം പോലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസിൽ ആസാം പോലീസ് ഇവർക്ക് സമൻസ് അയച്ചതിനെ തുടർന്നാണ് കോടതി നടപടി

ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്‌മല്യ ബാഗ്‌ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. അടുത്ത വാദം കേൾക്കുന്നതുവരെ ഇരുവർക്കുമെതിരെ യാതൊരു നിർബന്ധിത നടപടിയും സ്വീകരിക്കരുതെന്ന് കോടതി ആസാം പോലീസിന് നിർദേശം നൽകി. എല്ലാവരും കോടതി ഉത്തരവ് പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. കേസിൻ്റെ അന്വേഷണവുമായി സഹകരിക്കണമെന്നും ഇരുവരോടും കോടതി ആവശ്യപ്പെട്ടു.

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ഒരു ലേഖനവുമായി ബന്ധപ്പെട്ടാണ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. ഐക്യം, അഖണ്ഡത എന്നിവയെ അപകടത്തിലാക്കുന്ന പ്രവൃത്തികൾക്കെതിരെ 152ാം വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസിൽ അറസ്റ്റ് തടഞ്ഞ് ഓഗസ്റ്റ് 12ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

പഴയ രാജ്യദ്രോഹ നിയമമായ സെക്ഷൻ 124 എയുടെ പുതിയ രൂപമാണ് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 152 എന്നും ഇത് മാധ്യമസ്വാതന്ത്യത്തെ ഹനിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ഈ നിയമത്തിന്റെ ഭരണഘടനാപരമായ സാധുതയെ ചോദ്യം ചെയ്‌തുകൊണ്ടുള്ള ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ഇരുവർക്കും നേരെ തുടർച്ചയായി കേസെടുക്കുന്നത് മാധ്യമങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമമാണെന്ന് ഹർജിക്കാർ ആരോപിക്കുന്നു. കേസ് സെപ്റ്റംബർ 15ന് വീണ്ടും പരിഗണിക്കും.
SUMMARY: Sedition case against Siddharth Varadarajan and Karan Thapar: Supreme Court stays proceedings till September 15

NEWS DESK

Recent Posts

നെടുവത്തൂർ കിണർ ദുരന്തം; മരിച്ച അർച്ചനയുടെ മൂന്ന് മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും

കൊല്ലം: നെടുവത്തൂരിൽ കിണറ്റിൽ ചാടി മരിച്ച അർച്ചനയുടെ മൂന്ന് മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും. ഒൻപതിലും ആറിലും നാലാം ക്ലാസിലുമായി…

6 minutes ago

സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ബാബു എം. പാലിശ്ശേരി അന്തരിച്ചു

തൃശ്ശൂര്‍: സിപിഎം നേതാവും മുന്‍ കുന്നംകുളം എംഎല്‍എയുമായ ബാബു എം. പാലിശ്ശേരി അന്തരിച്ചു. 67 വയസ്സായിരുന്നു. പാര്‍ക്കിന്‍സണ്‍സ് അസുഖബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു…

43 minutes ago

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനം; അതൃപ്തി പരസ്യമാക്കി അബിന്‍ വര്‍ക്കി

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനത്തില്‍ അതൃപ്തി പരസ്യമാക്കി ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി. കേരളത്തില്‍ തുടരാന്‍ അവസരം…

1 hour ago

കണ്ണൂരില്‍ യശ്വന്ത്പൂര്‍ എക്സ്പ്രസിനുനേരെ കല്ലേറ്; യാത്രക്കാരന്റെ മുഖത്ത് പരുക്ക്

കണ്ണൂര്‍: കണ്ണൂരില്‍ യശ്വന്ത്പൂര്‍ വീക്കിലി എക്സ്പ്രസിനുനേരെ കല്ലേറ്. സംഭവത്തില്‍ ട7 കോച്ചിലെ യാത്രക്കാരന് മുഖത്ത് പരുക്കേറ്റു. ഇന്നലെ രാത്രി 10.30ഓടെയാണ്…

2 hours ago

പാലിയേക്കരയിലെ ടോള്‍ വിലക്ക് തുടരും; കലക്ടറോട് സ്ഥലം സന്ദര്‍ശിച്ച് പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: ഇടപ്പള്ളി -മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് വിലക്കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് തുടരും. ടോള്‍ പിരിവ് പുനരാരംഭിക്കുന്നതില്‍ വെള്ളിയാഴ്ച…

2 hours ago

നെന്മാറ സജിത കൊലക്കേസ്; ചെന്താമര കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി 16ന്

പാലക്കാട്: നെന്മാറയില്‍ സജിതയെ വെട്ടിക്കൊന്ന കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ശിക്ഷാ വിധി വെള്ളിയാഴ്ച പ്രഖ്യാപിക്കും. മുഖത്ത്…

2 hours ago