ബെംഗളൂരു: ബെംഗളൂരുവിൽ ചരക്ക് ട്രക്കിടിച്ച് വയോധികൻ മരിച്ചു. നെലമംഗല ഡോബ്‌സ്‌പേട്ടിൽ ചൊവ്വാഴ്ചയാണ് സംഭവം. അഗലക്കുപ്പെ സ്വദേശി കെമ്പരംഗയ്യ (75) ആണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന കെമ്പരംഗയ്യയെ കണ്ടെയ്‌നർ ട്രക്ക് ഇടിക്കുകയായിരുന്നു.
വാഹനത്തിന്റെ പിൻ ചക്രത്തിനടിയിൽപ്പെട്ട രംഗയ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു. തുമകുരുവിൽ നിന്ന് ദൊഡ്ഡബല്ലാപുരിലേക്ക് പോവുകയായിരുന്ന കണ്ടെയ്‌നർ ട്രക്ക്. ഡോബ്‌സ്‌പേട്ട് പോലീസ് ട്രക്ക് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അപകടത്തെത്തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി.
TAGS: KARNATAKA | ACCIDENT
SUMMARY: Container truck runs over aged pedestrian in Dobbspet
ആലപ്പുഴ: എൻഎസ്എസ്സിനെ, എസ്എൻഡിപിയുമായി തെറ്റിച്ചത് മുസ്ലിം ലീഗാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗ് തങ്ങളെ അകറ്റിനിർത്തിയെന്ന്…
ഇംഫാൽ: മണിപ്പുരിൽ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു. പരുക്കുകളെ തുടര്‍ന്ന് ദീര്‍ഘകാലം ചികിത്സയിലായിരുന്ന 20കാരിയാണ് മരണത്തിന് കീഴടങ്ങിയത്. 2023 മെയ്…
കണ്ണൂർ: ഇരിട്ടി എടക്കാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കാക്കയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വളർത്തുപക്ഷികളിൽ നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടില്ല. പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്ന്…
ബെംഗളൂരു: ജമാഅത്തെ ഇസ്‌ലാമി കേരള, ബെംഗളൂരു സിറ്റി സംഘടിപ്പിക്കുന്ന ഈ വർഷത്തെ റമദാൻ സംഗമത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. ഷബീർ കൊടിയത്തൂർ…
ബെംഗളൂരു: രണ്ടാം വർഷ പി.യു വിദ്യാര്‍ഥികളുടെ പ്രിപ്പറേറ്ററി പരീക്ഷകളില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ കോളേജുകളുടെ അഫിലിയേഷൻ പിൻവലിക്കുമെന്ന മുന്നറിയിപ്പുമായി പ്രീ-യൂനിവേഴ്സിറ്റി വിദ്യാഭ്യാസ…
ന്യൂഡല്‍ഹി: റെയിൽ വൺ മൊബൈൽ ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്യുന്ന ജനറൽ ടിക്കറ്റുകൾക്ക് ഏര്‍പ്പെടുത്തിയ 3% ഇളവ് റെയിൽവേ ആറുമാസത്തേക്ക്…