ബെംഗളൂരു: ഫ്ലെക്സ് തലയിൽ വീണ് വയോധികന് പരുക്ക്. സിംഗനായകനഹള്ളിയിലാണ് സംഭവം. രാജനുകുണ്ടെ സ്വദേശി ഭക്ത വത്സലയ്ക്കാണ് (70) പരുക്കേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ഭക്ത വത്സല തൻ്റെ കൊച്ചുമക്കളെ കൂട്ടിക്കൊണ്ടുപോകാൻ സ്പെഷ്യൽ ക്ലാസിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.
അടുത്തിടെ ഒരു പ്രാദേശിക രാഷ്ട്രീയക്കാരൻ്റെ ജന്മദിനത്തിന് ആശംസകൾ നേർന്ന് നാട്ടുകാരിൽ ചിലർ ഫ്ലെക്സ് സ്ഥാപിച്ചിരുന്നു. ഇതാണ് ഇദ്ദേഹത്തിന്റെ തലയിലേക്ക് വീണത്. സംഭവത്തെ തുടർന്ന് നാട്ടുകാർ ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് ഹെബ്ബാളിനടുത്തുള്ള മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്കും മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
TAGS: BENGALURU UPDATES | ACCIDENT
SUMMARY: Elderly Man Sustains Head Injuries As Flex Falls On Him
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് ന്യൂഡൽഹിയിലെത്തി. വ്യാഴാഴ്ച…
ബെംഗളൂരു: മലയാളി നഴ്സിങ് വിദ്യാർഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് വീണു മരിച്ചു കെ.ജി ഹള്ളിയിലെ സ്വകാര്യ നഴ്സിംഗ് കോളേജില്‍ രണ്ടാം വര്‍ഷ…
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം. താമരശ്ശേരി ചുരത്തിലെ വളവുകള്‍ വീതികൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരങ്ങള്‍ ക്രെയിന്‍…
കാസറഗോഡ്: ഹോസ്ദുര്‍ഗ് കോടതി ജഡ്ജിയും കോടതി പരിസരത്ത് സജ്ജമായിരുന്ന പോലീസ് സന്നാഹവും മടങ്ങിയതോടെ ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ…
ബെംഗളൂരു: കോട്ടയം മുണ്ടക്കയം അറത്തില്‍ വീട്ടില്‍ റോയ് ജോസ് (66) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ വാരണാസി മെയിൻ റോഡ്,…
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിനായുള്ള ആറാമത്തെ ട്രെയിൻസെറ്റിലെ ആറ് കോച്ചുകളും ബെംഗളൂരുവിൽ എത്തി. പശ്ചിമ ബംഗാളിലെ ടിറ്റാഗഡ് റെയിൽ…