ബെംഗളൂരു: കോവിഡ് കാലത്തെ ക്രമക്കേട് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. വിരമിച്ച ജഡ്‌ജി ജസ്‌റ്റിസ് മിഖായേല്‍ ഡി. കന്‍ഹ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇടക്കാല റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കാന്‍ തീരുമാനിച്ചതെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം നിയമമന്ത്രി എച്ച്.കെ. പാട്ടീല്‍ പറഞ്ഞു.
അന്വേഷണ റിപ്പോർട്ടിന് ശേഷം അന്തിമ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുള്ള ക്രമക്കേടുകളെക്കുറിച്ചാകും അന്വേഷണം. ഐജിയുടെ നേതൃത്വത്തിലുള്ള സംഘമാകും രൂപീകരിക്കുക. സാമ്പത്തിക ക്രമക്കേടുകളിലടക്കം കേസുകള്‍ ഫയൽ ചെയ്യാനും സമിതിക്ക് അധികാരമുണ്ടാകും. ആവശ്യമെങ്കില്‍ കൂടുതല്‍ അന്വേഷണവും ഉണ്ടാകും.
കോവിഡ് കാലത്ത് കേവലം 330 മുതല്‍ 440 വരെ വിലയുള്ള പിപിഇ കിറ്റുകള്‍ വാങ്ങിയത് 2017 രൂപ നല്‍കിയാണ്. മരുന്നുകള്‍ കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനികളില്‍ നിന്ന് ഇരട്ടി വില നല്‍കി അവ വാങ്ങിയെന്നുമാണ് കേസ്. ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച സമിതി 50,0000ത്തോളം ഫയലുകള്‍ പരിശോധിച്ച ശേഷമാണ് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
TAGS: KARNATAKA | COVID SCAM
SUMMARY: Karnataka Forms Special Team To Probe Covid Scam During BJP Rule
ചെന്നൈ: തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു. കഴിഞ്ഞ ആഴ്ച വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ…
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യോഗ പരിശീലകനെ ആർആർ നഗർ പോലീസ് അറസ്റ്റ് ചെയ്തു. രാജരാജേശ്വരി നഗറിലെ…
അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിലെ ഓഹരി വിപണി തട്ടിപ്പ് ആരോപണങ്ങൾ സെബി തള്ളി. അന്വേഷണത്തിൽ കൃത്രിമങ്ങളോ ഇൻസൈഡ് ട്രേഡിങ്ങോ കണ്ടെത്താനായില്ലെന്ന്…
ബെംഗളൂരു: കർണാടകയിലെ എട്ട് ജില്ലകളിൽ നാളെ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉഡുപ്പി, ഉത്തര കന്നഡ,…
റാഞ്ചി: ജാർഖണ്ഡിലെ ലത്തേഹർ ജില്ലയിലെ പ്രാദേശിക ഭക്ഷ്യമേളയിൽ നിന്ന് ഭക്ഷണം കഴിച്ച 35 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ. ഭക്ഷ്യമേളയിലെ സ്റ്റാളിൽനിന്ന് ചൗമീൻ…
ബെംഗളൂരു: എഐകെഎംസിസി-എസ്ടിസിഎച്ച് സ്നേഹ സംഗമം ശിഹാബ് തങ്ങൾ സെന്ററിൽ നടന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി…