ബെംഗളൂരു: എല്ലാ വർഷവും സെപ്റ്റംബർ 13 ന് വനിതാ ജീവനക്കാരുടെ ദിനമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ വനിതാ ജീവനക്കാരുടെ അതുല്യമായ സംഭാവനകള്‍ക്കുള്ള ആദരമായാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വനിതാ ജീവനക്കാരുടെ സംഘടന സംഘടിപ്പിച്ച വനിതാ സമ്മേളനത്തിൽ സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. വനിതാ ജീവനക്കാർ എല്ലാ മേഖലകളിലും സജീവമായ പങ്കുവഹിക്കുന്നുണ്ടെന്നും ലിംഗ വിവേചനം ഇല്ലാതാക്കാൻ എല്ലാവർക്കും തുല്യ പരിഗണന ഉറപ്പാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും സിദ്ധാരാമയ്യ പറഞ്ഞു. അതേസമയം ദിനാചരണത്തിന്റെ ഭാഗമായി അവധിയുണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു
ചെന്നൈ: തമിഴ്നാട്ടിലെ രാമനാഥപുരത്ത് അയ്യപ്പഭക്തർ സഞ്ചരിച്ച കാറിൽ മറ്റൊരു കാറിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ആന്ധ്രയിൽ നിന്നുള്ളവരാണ് അപകടത്തിൽ…
ബെംഗളൂരു: കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡും (കെപിടിസിഎൽ) ബെസ്കോമും അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഡിസംബർ 6 ശനിയാഴ്ചയും 7…
ബെംഗളൂരു: ബാംഗ്ലൂർ ലിറ്ററേച്ചര്‍ ഫെസ്റ്റ് ഇന്നും നാളെയുമായി ഫ്രീഡം പാര്‍ക്കില്‍ നടക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരിപാടിയിൽ ബാനു മുഷ്താഖ്,…
ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടിടങ്ങളിലായി പോലീസ് നടത്തിയ പരിശോധനയില്‍ 1.75 കോടിയുടെ രക്തചന്ദനം പിടികൂടിയതായി സിറ്റി പോലീസ് കമ്മിഷണർ സീമന്ദ് കുമാർ…
ന്യൂഡൽഹി: ഇന്‍ഡിഗോ പ്രതിസന്ധിയില്‍ വലഞ്ഞിരിക്കുകയാണ് രാജ്യത്തെ വിമാന യാത്രക്കാര്‍. ഇൻഡിഗോ വിമാന പ്രതിസന്ധി ഇന്നും തുടരും. സർവീസുകൾ ഇന്നും മുടങ്ങുമെന്ന്…
കോഴിക്കോട്: നടക്കാവില്‍ ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കളുടെ കയ്യാങ്കളി. ഹോട്ടലിലെത്തിയ സംഘവും മറ്റൊരു സംഘവുമായാണ് സംഘർഷമുണ്ടായത്. ഹോട്ടലിൽ നിന്ന് ബീഫ്…