Categories: KERALATOP NEWS

സീരിയല്‍ നടിയുടെ ലൈംഗികപീഡന പരാതി; ബിജു സോപാനത്തിനും എസ്.പി. ശ്രീകുമാറിനുമെതിരെ കേസ്

കൊച്ചി: പ്രമുഖ സീരിയല്‍ നടിയുടെ പരാതിയില്‍ നടന്മാരായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ ലൈംഗിക അതിക്രമ കേസ്. കൊച്ചിയിലെ സീരിയല്‍ ചിത്രീകരണത്തിന് ഇടയില്‍ ലൈംഗികാതിക്രമം നടന്നുവെന്നാണ് പരാതി. എറണാകുളം ഇൻഫോപാർക്ക് പോലീസാണ് കേസെടുത്തത്.

ഫ്ലവേഴ്സില്‍ സംപ്രേഷണം ചെയ്യുന്ന സിറ്റ്കോമായ ഉപ്പും മുളകും എന്ന പരിപാടിയിലൂടെയാണ് ബിജു സോപാനവും എസ്.പി ശ്രീകുമാറും ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. സീരിയല്‍ മേഖലയില്‍ മാത്രമല്ല സിനിമകളിലും സജീവമാണ് ഇരുവരും. കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം ഇത് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

നടിയുടെ കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സീരിയല്‍ ഷൂട്ടിംഗിനിടെ ഇവർ മോശമായി പെരുമാറിയെന്നും ലൈംഗികാതിക്രമത്തിന് താൻ ഇരയായി എന്നുമാണ് നടിയുടെ പരാതി. നടി സീരിയലില്‍ നിന്നും പിൻമാറി. കേസില്‍ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.

TAGS : LATEST NEWS
SUMMARY : Serial actress sexual harassment complaint; Case against Biju Sopanam and S.P. Sreekumar

Savre Digital

Recent Posts

ക്വിസ് മത്സരം സംഘടിപ്പിച്ചു

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ക്വിസ് മത്സരം സംഘടിപ്പിച്ചു. ബെംഗളൂരുവിന്റെ വിവിധഭാഗങ്ങളിലുള്ള മലയാളികൾ മത്സരത്തിൽ പങ്കെടുത്തു. ജയന്ത് കെ അജയ്, രവിപ്രസാദ്‌…

1 minute ago

സിഡ്നി ബീച്ചിൽ വെടിവയ്പ്; 10 പേർ കൊല്ലപ്പെട്ടു

സിഡ്നി: ആസ്ട്രേലിയയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിൽ 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഹനുക്കാഹ് എന്ന ജൂതന്മാരുടെ ആഘോഷ പരിപാടിക്കിടെയാണ്  അക്രമികള്‍…

1 hour ago

ബെംഗളൂരു-മംഗളൂരു റൂട്ടില്‍ വന്ദേഭാരത് സർവിസ് നടത്തുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ബെംഗളൂരു: തീരദേശ കർണാടകയിലെ യാത്രക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ ബെംഗളൂരുവിൽ നിന്ന് മംഗളൂരു, ഉഡുപ്പി, കാർവാർ എന്നിവിടങ്ങളിലേക്ക് വന്ദേഭാരത് എക്സ്പ്രസ് സർവീസ്…

3 hours ago

കെഎസ്ആർടിസി ബസ് വഴിയിൽ നിർത്തി ഇറങ്ങിപ്പോയി, ഡ്രൈവറെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

തൃ​ശൂ​ര്‍: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ദേ​ശീ​യ​പാ​ത​യോ​ര​ത്ത് നി​ര്‍​ത്തി ഇ​റ​ങ്ങി​പ്പോ​യ ഡ്രൈ​വ​റെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് നെ​ന്മാ​റ ചാ​ത്ത​മം​ഗ​ലം സ്വ​ദേ​ശി…

3 hours ago

വിമാനയാത്രക്കിടെ ദേഹാസ്വസ്ഥ്യം; സഹയാത്രികയുടെ ജീവൻ രക്ഷിച്ച് കർണാടക മുൻ എം.എൽ.എ

ബെംഗളൂരു: വിമാനയാത്രക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട യുവതിയുടെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍ കൂടിയായ മുന്‍ കര്‍ണാടക എംഎല്‍എ അഞ്ജലി നിംബാൽക്കർ. ഞായറാഴ്ച…

4 hours ago

എകെഎസ് സർജംഡ് ഡിസ്ട്രിബ്യൂഷൻ പ്രവർത്തനമാരംഭിച്ചു

ബെംഗളൂരു: ഇന്ത്യയിലെ മുൻനിര സർജിക്കൽ നിർമാതാക്കളുടെ ഉത്പന്നങ്ങളുമായി എകെഎസ് സർജംഡ് ഡിസ്ട്രിബ്യൂഷൻ ബെംഗളൂരു ഹൊസഹള്ളിയിൽ പ്രവർത്തനം ആരംഭിച്ചു. പ്രമുഖ വ്യവസായിയും…

5 hours ago