ബെംഗളൂരു: സെർവറിലെ സാങ്കേതിക തകരാർ കരണം സബ് രജിസ്ട്രാർ ഓഫീസുകളിലെ വസ്തു രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ മുടങ്ങി. സെർവറുകൾ പരിപാലിക്കുന്ന വെണ്ടർമാർക്ക് കുടിശ്ശിക അടയ്ക്കാത്തതിനെ തുടർന്നാണ് സേവനം തടസപ്പെട്ടതെന്നാണ് സൂചന.
ഉദ്യോഗസ്ഥർക്ക് കാവേരി 2.0 സോഫ്റ്റ്‌വെയറിൽ ലോഗിൻ ചെയ്യാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ 15 ദിവസമായി സാങ്കേതിക തകരാർ കാരണം പലയിടത്തും പ്രോപ്പർട്ടി രജിസ്ട്രേഷനുകൾ നടക്കുന്നില്ല. കഴിഞ്ഞ ശനിയാഴ്ച, രജിസ്ട്രേഷനുകൾ പൂർണമായും സ്തംഭിച്ചിരുന്നു. സംസ്ഥാനത്തെ 252 സബ് രജിസ്ട്രാർ ഓഫീസുകളെയും സാങ്കേതിക തകരാറുകൾ ബാധിച്ചിട്ടുണ്ട്.
പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് റവന്യൂ മന്ത്രി കൃഷ്ണ ബൈരേ ഗൗഡ പറഞ്ഞു. ഇ-ഖാതകൾക്ക് അപേക്ഷ നൽകുന്നതിന്റെ അവസാന ദിവസം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
TAGS: KARNATAKA | SERVER DOWN
SUMMARY: Property registrations hit due to software issues at sub-registrar offices
ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…
കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്.…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്…
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…