പത്തനംതിട്ട: പൊട്ടിയ ഗ്ലാസുമായി സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിന് 250 രൂപ പിഴയിട്ട് എംവിഡി. തിരുവല്ല ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസിന് ആണ് പിഴ ചുമത്തിയിരിക്കുന്നത്. ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് പൊട്ടിയ നിലയിലായിരുന്നു യാത്രക്കാരുമായി സര്‍വീസ് നടത്തിയത്. പത്തനംതിട്ട മല്ലപ്പള്ളി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് നടപടിയെടുത്തത്.
അതേസമയം കെഎസ്ആര്‍ടിസി ഇതുവരെ പിഴ അടച്ചിട്ടില്ല. കെഎസ്ആര്‍ടിസി എംഡിയുടെ പേരിലാണ് നോട്ടീസ്. ഗ്ലാസ് മാറ്റിയെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. നടപടി വന്നതിന്റെ അടുത്ത ദിവസം തന്നെ മുന്‍വശത്തെ ഗ്ലാസ് മാറ്റിയെന്നാണ് തിരുവല്ല കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചത്. ഈ മാസം 19 മുതല്‍ ബസുകളില്‍ പ്രത്യേക പരിശോധന മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്നുണ്ട്.
<BR>
TAGS : KSRTC
SUMMARY : Service with passengers with broken windshield; MVD fined KSRTC bus
ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ പീഡനപരാതിയുമായി വിദ്യാര്‍ഥിനികള്‍. കോളജില്‍ സാമ്പത്തികമായി…
കൊച്ചി: ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസന്റ് സ്കൂളിലാണ് സംഭവം. ലാബിലെ കെമിക്കല്‍…
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…
പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…