ഛണ്ഡീഗഢ്: പഞ്ചാബിലെ ഹോഷിയാർപൂർ- ജലന്ധർ റോഡിൽ മണ്ടിയാല അഡ്ഡക്ക് സമീപം പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് എൽ.പി.ജി ടാങ്കർ പൊട്ടിത്തെറിച്ച് ഏഴ് പേർക്ക് ദാരുണാന്ത്യം. ലോറി ഡ്രൈവറായിരുന്ന സുഖ്ജീത് സിങ്, ബൽവന്ത് റായ്, ധർമേന്ദർ വർമ്മ, മഞ്ജിത് സിങ്, വിജയ്, ജസ്വീന്ദർ കൗർ, ആരാധന വർമ എന്നിവരാണ് മരിച്ചത്. രാംനഗർ ധേഹ ലിങ്ക് റോഡിലേക്ക് തിരിയുന്നതിനിടെ ടാങ്കർ പിക്കപ്പ് ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തില്‍ 15 പേർക്ക് പരുക്കേറ്റു.
അപകടത്തിൽ പഞ്ചാബ് ഗവർണർ ഗുലാബ് ചന്ദ് കട്ടാരിയ, മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവർ അനുശോചനം അറിയിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും പരുക്കേറ്റവർക്ക് സൗജന്യ വൈദ്യചികിത്സ ഉറപ്പാക്കുകയും ചെയ്തു. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Seven killed, 15 injured in LPG tanker explosion in Punjab
ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി രാജാജിനഗര്‍ കരയോഗം വാര്‍ഷിക കുടുംബസംഗമം ഒക്ടോബര്‍ 12 ന് ഉച്ചയ്ക്ക് 3 മണി…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റിന്റെ നേതൃത്വത്തിൽ സെപ്തംബർ 28ന് ആരംഭിച്ച നോർക്ക ഇൻഷുറൻസ് മേള വിവിധ മലയാളി സഘടനകളുടെയും…
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം. പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. ഷാഫി പറമ്പില്‍ എംപിക്കും ഡിസിസി…
തൃശ്ശൂര്‍: പുതുക്കാട് റെയില്‍വേ ഗേറ്റില്‍ ലോറി ഇടിച്ച് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിയാണ് റെയില്‍വേ ഗേറ്റിന്റെ ഇരുമ്പ്…
മുംബൈ: ബെംഗളൂരുവില്‍ നിന്ന് ജിദ്ദ, റിയാദ്, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ജിദ്ദയിലേക്കുള്ള വിമാന…
പത്തനംതിട്ട: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കി ദേവസ്വം. വിജിലന്‍സ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് പരാതി നല്‍കിയത്. പരാതി…