ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഹരിഹർ നഗറില്‍ ക്ഷേത്രമതില്‍ മതില്‍ ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു. എട്ടുപേരാണ് അപകടത്തില്‍പെട്ടത്. ഇതില്‍ ഒരാള്‍ രക്ഷപ്പെട്ടതായാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. ഷബീബുള്‍ (30), റബീബുള്‍ (30), മുത്തു അലി (45), റുബിന (25), ഡോളി (25), റുക്ഷാന (6), ഹസീന (7) എന്നിവരാണ് മരിച്ചത്.
മതില്‍ ഇടിഞ്ഞുവീണ് അരമണിക്കൂറിന് ശേഷമാണ് ആളുകള്‍ സംഭവം അറിഞ്ഞത്. എൻഡിആർഎഫും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. എട്ടുപേരെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏഴുപേരും മരിച്ചു. അപകടംനടന്ന ചേരിപ്രദേശത്തുനിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്. ഡല്‍ഹിയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ശക്തമായ മഴ തുടരുകയാണ്. പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.
SUMMARY: Seven killed as wall collapses in Delhi due to heavy rains
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് തിരിച്ചടി. കേസില്‍ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ…
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബോംബ് ഭീഷണി. പ്രിൻസിപ്പല്‍ ഓഫിസുള്ള കെട്ടിടത്തിലാണ് ബോംബ് ഭീഷണി. തുടർന്ന് ഒ.പിയില്‍ പോലീസ് പരിശോധന…
കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. ഈ മാസം 21 വരെ അറസ്റ്റ്…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. രാജ്യാന്തര വിപണിയിലും വില കൂടി. ഇനിയും വില ഉയരുമെന്ന് തന്നെയാണ് വിപണിയില്‍ നിന്നുള്ള…
തൃശ്ശൂർ: തൃശ്ശൂരില്‍ അടാട്ട് അമ്പലക്കാവില്‍ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശില്‍പ (30), അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്.…
ബെംഗളൂരു: വടകര ഏറാമല ആദിയൂർ തുണ്ടിയിൽ കുനിയിൽ മനോജന്റെ (വടകര മുനിസിപ്പാലിറ്റി) മകൻ വരുൺ (22) ബെംഗളൂരുവിൽ അന്തരിച്ചു. കൂട്ടുകാർക്കൊപ്പം…