ബെംഗളൂരു: കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ കനത്ത മൂടൽ മഞ്ഞുണ്ടായതിനെ തുടർന്ന് നഗരത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഞായറാഴ്ച പുലർച്ചെ 5.08നും 7.25നുമിടയിലാണ് മൂടൽമഞ്ഞ് അനുഭവപ്പെട്ടത്. ദൃശ്യപരത കുറവായതിനാൽ ആറിലധികം വിമാനങ്ങൾ വഴിതിരിച്ചുവിടുകയും, പതിനഞ്ച് വിമാനങ്ങൾക്ക് വൈകി ലാൻഡ് ചെയ്യുകയുമായിരുന്നു.
മുംബൈയിൽ നിന്ന് രണ്ട്, ഹൈദരാബാദിൽ നിന്ന് ഒന്ന്, അബുദാബിയിൽ നിന്ന് ഒന്ന് എന്നിങ്ങനെ നാല് വിമാനങ്ങൾ ചെന്നൈയിലേക്ക് തിരിച്ചുവിട്ടു. ഡൽഹിയിൽ നിന്നും ബെംഗളൂരുവിൽ നിന്നുമുള്ള രണ്ട് വിമാനങ്ങൾ ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു. ആകാശ, സ്‌പൈസ്‌ജെറ്റ്, എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ്, ക്വിക്ക്‌ജെറ്റ് കാർഗോ തുടങ്ങിയ വിമാനങ്ങളാണ് തിരിച്ചുവിട്ടത്. 8 മണിയോടെ വിമാനങ്ങൾ സാധാരണ പോലെ നഗരത്തിൽ ലാൻഡ് ചെയ്തതായി ബെംഗളൂരു എയർപോർട്ട് അധികൃതർ അറിയിച്ചു.
TAGS: BENGALURU | FLIGHTS DIVERTED
SUMMARY: Heavy fog disrupts flight operations at Bengaluru airport
ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ മീലാദ് സംഗമങ്ങൾക്ക് വെള്ളിയാഴ്ച്ച തുടക്കം കുറിക്കും. സംഘടനക്ക് കീഴിലെ വിവിധ കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച്ച പ്രഭാത…
കൊച്ചി: തിരുവനന്തപുരം ആർമി റിക്രൂട്ടിങ് ഓഫീസ് സംഘടിപ്പിക്കുന്ന അഗ്നിവീർ റിക്രൂട്ട്മെൻ്റ് റാലി (ആർമി) 2025 സെപ്റ്റംബർ 10 മുതൽ 16…
കൊച്ചി: ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടി ഹൈക്കോടതി. ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും, എന്താണ് പരിപാടിയുടെ…
ഹൈദരാബാദ്: ഭാരത് രാഷ്ട്ര സമിതിയിൽ നിന്ന് (ബിആര്‍എസ്) കെ. കവിത രാജിവെച്ചു. പാര്‍ട്ടി അധ്യക്ഷനും പിതാവുമായ കെ. ചന്ദ്രശേഖര റാവു…
റായ്പൂര്‍: ഛത്തീസ്ഗഡിലെ ബല്‍റാംപൂര്‍ ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ അണക്കെട്ടിന്റെ ഒരു ഭാഗം തകര്‍ന്നതിനെ തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ട് നാല് പേര്‍ മരിക്കുകയും…
ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിഓണച്ചന്തക്ക് സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ തുടക്കമായി. പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി ചന്ത ഉദ്‌ഘാടനം ചെയ്തു.…