ബെംഗളൂരു: ഇന്ത്യ പാക് സംഘർഷം സാഹചര്യം രൂക്ഷമായതിനാൽ ബെംഗളൂരുവിൽ നിന്നുള്ള നിരവധി വിമാനസർവീസുകൾ റദ്ദാക്കി. അഞ്ച് നഗരങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് നിർത്തലാക്കിയത്. ബെംഗളൂരുവിൽ നിന്ന് ജമ്മു കശ്മീർ, രാജസ്ഥാനിലെ ജോധ്പൂർ, യുപിയിലെ അയോധ്യ, ലഖ്‌നൗ, ഗാസിയാബാദ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. മറ്റ് പ്രധാന നഗരങ്ങളിൽ നിന്നുള്ള വിമാന സർവീസുകളും നിർത്തിവെച്ചിട്ടുണ്ട്. മുംബൈ എയർപോർട്ട് താൽക്കാലികമായി അടച്ചു.
അതേസമയം ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില വിമാനങ്ങൾക്ക് നിയന്ത്രണങ്ങളുണ്ട്. വിമാനത്താവളത്തിൽ എത്തുന്നതിനുമുമ്പ് യാത്രക്കാർ അതാത് എയർലൈനുകളുടെ ഫ്ലൈറ്റ് ഷെഡ്യൂളുകൾ പരിശോധിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. അതാത് എയർലൈനുകളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകൾ വഴി യാത്രക്കാർക്ക് ഫ്ലൈറ്റ് ഷെഡ്യൂളുകളിലെ മാറ്റങ്ങൾ അറിയാനാകും.
TAGS: BENGALURU | FLIGHTS CANCELLED
SUMMARY: Flight operations from bengaluru Cancelled
കൊച്ചി: കോണ്‍ഗ്രസ് നേതാവും അങ്കമാലി എംഎല്‍എയുമായ റോജി എം ജോണ്‍ വിവാഹിതനാകുന്നു. ഈ മാസം 29ന് ആണ് വിവാഹം. അങ്കമാലി…
കോഴിക്കോട്: കണ്ണഞ്ചേരിയിൽ മീൻലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികയായ നല്ലളം സ്വദേശി സുഹറ ആണ് തലയിലൂടെ ലോറിയുടെ…
ഡല്‍ഹി: രാജ്യവ്യാപകമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള (എസ് ഐ ആര്‍) ഷെഡ്യൂള്‍ നാളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. വൈകിട്ട്…
ബെംഗളൂരു: അരുണോദയ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ സമാഹരിച്ച എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ് പദ്ധതികളിലേയ്ക്കുളള അപേക്ഷകൾ സെക്രട്ടറി ജോർജ് മാത്യു …
ബെംഗളൂരു: അവിഹിത ബന്ധം ആരോപിച്ച് 27 കാരനെ തല്ലിക്കൊന്നു. കർണാടകയിലെ ബീദർ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്ര നന്ദേഡ് സ്വദേശിയായ വിഷ്ണുവാണ്…
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം ഗുരുതരമായി തുടരുന്നു. ഇന്ന് നഗരത്തിന്റെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 323 ആയി രേഖപ്പെടുത്തി.…