തിരുവനന്തപുരം: കേരളത്തിൽ ഇന്നും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. മുൻകരുതലിന്റെ ഭാഗമായി 10 ജില്ലകളില്‍ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നല്‍കിയിരിക്കുന്നത്. കടുത്ത ചൂടിന് പുറമെ, കേരളത്തിന്‍റെ ഉറക്കം കെടുത്തി സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് (യു.വി) കിരണങ്ങളുടെ തീവ്രതയും വർധിക്കുന്നു.
കൊല്ലത്ത് തിങ്കളാഴ്ച യു.വി വികിരണ തോത് പത്തിലേക്ക് ഉയർന്നു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ വികരണ തോത് എട്ടിന് മുകളിലാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാകുന്നു. യു.വി ഇൻഡക്സ് ആറ് കടന്നാല്‍ യെല്ലോ അലർട്ടും എട്ടു മുതല്‍ 10 വരെ ഓറഞ്ച് അലർട്ടും 11നു മുകളില്‍ റെഡ് അലർട്ടുമാണ്.
വരും ദിവസങ്ങളില്‍ ചൂട് ഉയരുന്നതിനോടൊപ്പം അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോതും വർധിക്കും. ഇത് മനുഷ്യശരീരത്തിന് അപകടകരവുമാണ്. പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് വെയില് നേരിട്ട് ഏല്‍ക്കരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.
TAGS : LATEST NEWS
SUMMARY : Severe heatwave in Kerala; Yellow alert in 10 districts
മംഗളൂരു: വിവാഹാഭ്യർഥന നിരസിച്ചതിനു യുവതിയെ കുത്തി പരുക്കേൽപ്പിച്ച ശേഷം 30കാരൻ ആത്മഹത്യ ചെയ്തു. മംഗളൂരു സ്വദേശിയായ സുധീർ(30) ആണ് മരിച്ചത്.…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ മലിനജലം കുടിച്ച് 3 പേർ മരിച്ചു. 5 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. യാദ്ഗിർ ജില്ലയിലെ തിപ്പാനദഗി…
ബെംഗളൂരു: കർണാടകയിൽ പെട്ടെന്നുള്ള മരണങ്ങൾ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് സർക്കാർ. ആശുപത്രിക്ക് പുറത്തു നടക്കുന്ന ഇത്തരം മരണങ്ങളിൽ നിർബന്ധമായും പോസ്റ്റ്മോർട്ടം നടത്തണമെന്നും…
കൊച്ചി: ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം ജയറാമും മകൻ കാളിദാസും ഒന്നിക്കുന്ന ‘ആശകൾ ആയിരം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
കോഴിക്കോട്: ചേലാകർമത്തിന് സ്വകാര്യ ക്ലിനിക്കിൽ എത്തിച്ച രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.…
കോന്നി: പയ്യനാമണ്‍ ചെങ്കുളത്ത് പാറമടയില്‍ കൂറ്റന്‍ പാറക്കല്ലുകള്‍ ഹിറ്റാച്ചിക്ക് മുകളില്‍ വീണുണ്ടായ അപകടത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഹിറ്റാച്ചി ഹെൽപ്പറായ…