കൊച്ചി: നടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മുകേഷ് എംഎല്‍എ കുറ്റക്കാരനെന്ന് കണ്ടെത്തല്‍. വടക്കാഞ്ചേരി പോലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണ് നിർണായകമായ കണ്ടെത്തലുള്ളത്. കോടതി തീരുമാനങ്ങള്‍ക്കനുസരിച്ച് തുടർ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ ആലുവ സ്വദേശിയായ നടി ലൈംഗികാരോപണം ഉന്നയിച്ചത്. 2011ല്‍ ‘നാടകമേ ഉലകം’ എന്ന സിനിമയുടെ വാഴാലിക്കാവില്‍ നടന്ന ചിത്രീകരണത്തിനിടെയാണ് സംഭവം നടന്നതെന്നായിരുന്നു നടിയുടെ മൊഴി.
ഓട്ട് പാറയിലെ ഹോട്ടലില്‍ വച്ച് മുകേഷ് അപമര്യാദയായി പെരുമാറിയെന്നായിരുന്നു നടി എസ്‌ഐടിക്ക് മൊഴി നല്‍കിയത്. ഐപിസി 354, 294 B എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിനിമയില്‍ അവസരവും, അമ്മയില്‍ അംഗത്വവും വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.
TAGS : MLA MUKESH
SUMMARY : Sexual assault case; Chargesheet filed against Mukesh MLA
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് എന്‍.ശക്തന്‍. രാജിക്കത്ത് അദ്ദേഹം കെപിസിസിക്ക് കൈമാറി. തിരുവനന്തപുരം ഡിസിസിയുടെ താത്കാലിക അധ്യക്ഷനായിരുന്നു അദ്ദേഹം.…
പത്തനംതിട്ട: ശബരിമല സ്വർണ്ണമോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക സംഘം സന്നിധാനത്ത് നടത്തിയ ശാസ്ത്രീയ പരിശോധന ഇന്ന് പുലർച്ചെ പൂർത്തിയായി.…
ബെംഗളൂരു: തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷനും മലയാളം മിഷനും കർണാടക സർക്കാറിന്റെ സഹകരണത്തോടെ നടത്തിയ കന്നഡ ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്കുള്ള…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇടിവ്. ഇന്ന് പവന് 1280 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 11,335 രൂപയും…
കല്പറ്റ: മുത്തശ്ശിയുടെ വീട്ടിലേക്ക് പുറപ്പെട്ട ഗോത്ര ബാലികയെ തട്ടിക്കൊണ്ട് പോയി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. സംഭവത്തില്‍ തമിഴ്‌നാട് ദേവര്‍ഷോല…
ബെംഗളൂരു: നമ്മ മെട്രോ പാത തുമക്കൂരുവിലേക്ക് നീട്ടാനുള്ള നടപടിക്രമങ്ങളിലേക്ക് കടന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ (ബിഎംആര്‍സിഎല്‍). 59.6 കിലോമീറ്റർ…