KERALA

ലൈംഗികാതിക്രമ പരാതി:പി.ടി കുഞ്ഞുമുഹമ്മദിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

തിരുവനന്തപുരം: സംവിധായകനും മുൻ എംഎൽഎയുമായ പി.ടി. കു‍ഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് ശനിയാഴ്ച. തിരുവനന്തപുരം എഴാം അഡീഷണൽ സെഷൻസ് കോടതിയാണ് ഉത്തരവ് പറയുക. സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തി നടത്തിയ അതിക്രമം ഗൗരവത്തോടെ കാണണമെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷൻ വാദം.

ലൈംഗിക സ്വഭാവത്തോടെ പരാതിക്കാരിക്ക് നേരെ കുഞ്ഞുമുഹമ്മദ്‌ ബലപ്രയോഗം നടത്തിയെന്നാണ് പോലീസ് കണ്ടെത്തൽ. മുറിയിലേക്ക് വിളിച്ചുവരുത്തി കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പോലീസ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയെ അറിയിച്ചിട്ടുള്ളത്. ഈ വിവരങ്ങളടങ്ങിയ പോലീസ് റിപ്പോർട്ടും കേസ് ഡയറിയും പോലീസ് കോടതിയിൽ ഹാജരാക്കി.

ഐ.എഫ്.എഫ്.കെയുടെ ചിത്രങ്ങൾ തെരഞ്ഞെടുക്കുന്ന ജൂറി ചെയർമാനായിരുന്ന പി.ടി. കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമം നടത്തിയെന്നാണ് സംവിധായികയുടെ പരാതി. ഐഎഫ്എഫ്കെയുടെ സെലക്ഷൻ സ്‌ക്രീനിങ്ങിനിടെ തിരുവനന്തപുരം നഗരത്തിലെ ഹോട്ടൽമുറിയിൽ വെച്ച് പി.ടി. കുഞ്ഞുമുഹമ്മദ് അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. വിരുന്ന് സത്കാരത്തിനായി പരാതിക്കാരിയെ ഹോട്ടൽമുറിയിലേക്ക് പി.ടി. കുഞ്ഞുമുഹമ്മദ് വിളിച്ചുവരുത്തുകയും തുടർന്ന് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. നവംബർ 27ന് സംവിധായിക മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഡിസംബർ എട്ടിനാണ് പോലീസ് കേസെടുത്തത്.
SUMMARY: Sexual assault complaint: Court verdict on PT Kunjumuhammed’s anticipatory bail plea today

NEWS DESK

Recent Posts

യാത്രക്കാരനെ കൈയേറ്റം ചെയ്തു; എയര്‍ ഇന്ത്യ എക്സ്പ്രസ് പൈലറ്റിന് സസ്പെൻഷൻ

ഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ സ്പൈസ് ജെറ്റ് യാത്രക്കാരനെ മർദിച്ച സംഭവത്തില്‍ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ നടപടി. ക്യാപ്റ്റൻ വീരേന്ദർ…

26 minutes ago

വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം; ആദിവാസി വയോധികന് ദാരുണാന്ത്യം

വയനാട്: വയനാട് പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ആണ് കടുവയുടെ ആക്രമണം ഉണ്ടായത്.…

1 hour ago

ടി20 ​ലോ​ക​ക​പ്പി​നുള്ള ടീ​മാ​യി: ശുഭ്മാന്‍ ഗില്ലും ജിതേഷ് ശര്‍മയും പുറത്ത്, സഞ്ജു ഓപ്പണർ

മുംബൈ: അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാര്‍…

2 hours ago

എം.എം എ തൊണ്ണൂറാം വാർഷികം; എൻ. എ. ഹാരിസ് എംഎല്‍എ സ്വാഗതസംഘം ചെയർമാൻ, ടി.സി. സിറാജ് ജനറൽ കൺവീനർ

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ്റെ 90ാം വാർഷിക ആഘോഷ സ്വാഗതസംഘം ചെയർമാനായി എൻ.എ. ഹാരിസ് എംഎല്‍എയും ജനറൽ കൺവീനറായി ടി.സി.…

3 hours ago

‘മലയാള സിനിമക്ക് വീണ്ടെടുക്കാൻ സാധിക്കാത്ത നഷ്ടം’; ശ്രീനിവാസന്റെ വിയോഗത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വിയോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമയില്‍ നിലനിന്നു പോന്ന പല മാമൂലുകളെയും…

4 hours ago

നി​ല​മേ​ലി​ൽ നി​ർ​ത്തി​യി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ആം​ബു​ല​ൻ​സ് ഇ​ടി​ച്ചു; നാ​ല് പേ​ർ​ക്ക് പ​രു​ക്ക്

കൊ​ല്ലം: നി​ല​മേ​ൽ പു​തു​ശേ​രി​യി​ൽ നി​ർ​ത്തി​യി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ആം​ബു​ല​ൻ​സ് ഇ​ടി​ച്ച് അ​പ​ക​ടം. ആം​ബു​ല​ൻ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന നാ​ലു​പേ​ർ​ക്ക് പരു​ക്കേ​റ്റു. നാ​ലു​പേ​രെ​യും ആ​ശു​പ​ത്രി​യി​ൽ…

4 hours ago