രോഗിക്ക് നേരെ ലൈംഗികാതിക്രമം; റേഡിയോളജിസ്റ്റ് ഒളിവിൽ

ബെംഗളൂരു: സ്കാനിങ്ങിനിടെ റേഡിയോളജിസ്റ്റ് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപണം. ആനേക്കലിലെ വിധാത സ്കൂൾ റോഡിലുള്ള സ്വകാര്യ  സ്കാനിങ് സെന്ററിലാണ് സംഭവം. കഠിനമായ വയറുവേദനയെത്തുടർന്ന് സ്കാനിങ്ങിന് എത്തിയ സ്ത്രീയാണ് റേഡിയോളജിസ്റ്റിനെതിരെ പരാതി നല്‍കിയത്.

സ്കാനിങ്ങിനായി മുറിയിലെത്തിയപ്പോള്‍  റേഡിയോളജിസ്റ്റ് ഡോ. ജയകുമാർ തന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും അശ്ലീലമായി പെരുമാറിയതായും സ്ത്രീ ആരോപിച്ചു. മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അവര്‍ ഇക്കാര്യം ഭർത്താവിന്റെ ശ്രദ്ധയിൽപ്പെടുത്തി. രണ്ടാമത്തെ സ്കാൻ എടുക്കുമ്പോൾ റേഡിയോളജിസ്റ്റിന്റെ ദൃശ്യങ്ങൾ പകർത്താൻ ഭർത്താവ് അവളോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് വീണ്ടും സെന്ററിലെത്തിയ അവര്‍ ഡോക്ടറുടെ പരിശോധന രീതി രഹസ്യമായി തന്റെ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. ഭർത്താവ് ദൃശ്യങ്ങൾ കാണുകയും റേഡിയോളജിസ്റ്റിനെ ചോദ്യംചെയ്തപ്പോൾ ഗുണ്ടകളെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയതായും അവര്‍ പറയുന്നു.

വിവരമറിഞ്ഞ നാട്ടുകാർ സ്ഥലത്തെത്തി ഡോക്ടറെ ചോദ്യം ചെയ്യുകയും പിടികൂടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും പരാതി നൽകുകയുമായിരുന്നു. ഭാരതീയ ന്യായ സംഹിത 64 പ്രകാരം എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തതായി ബെംഗളൂരു റൂറൽ ​പോലീസ് മേധാവി സി.കെ. ബാബ പറഞ്ഞു. ഡോക്ടർ നിലവില്‍ ഒളിവിലാണ്, ഇയാളെ പിടികൂടാനായി രണ്ട് ടീമുകൾ രൂപവത്കരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
SUMMARY: Sexual assault on patient; Radiologist absconding in Bengaluru

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും വർധനവ്. ഇന്ന് പവന് 120 രൂപ...

കൂത്തുപറമ്പില്‍ 15കാരനെ കാണാനില്ലെന്ന് പരാതി

കണ്ണൂർ: കൂത്തുപറമ്പില്‍ 15കാരനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം. പത്താം ക്ലാസ് വിദ്യാര്‍ഥി...

ബോംബ് ഭീഷണി; ദമ്മാം – ന്യൂഡല്‍ഹി വിമാനം അഹമ്മദാബാദില്‍ അടിയന്തരമായി ലാൻഡ് ചെയ്തു

ഡൽഹി: വിമാനത്തിലെ ശുചിമുറിയില്‍ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

രാജ്യത്ത് വീണ്ടും വാണിജ്യ എല്‍പിജി സിലിണ്ടറിൻ്റെ വില കൂട്ടി

ഡല്‍ഹി: തുടര്‍ച്ചയായ രണ്ട് മാസത്തെ വിലക്കുറവിന് പിന്നാലെ രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ...

പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു; വിടപറഞ്ഞത് മൂവായിരത്തിലധികം പാട്ടുകള്‍ക്ക് ഈണമിട്ട സംഗീത സംവിധായകന്‍

കോഴിക്കോട്: മാപ്പിളപ്പാട്ട് കലാകാരനും സംഗീതസംവിധായകനുമായ തബലിസ്റ്റ് കോഴിക്കോട് അബൂബക്കർ (അവുക്ക-80) അന്തരിച്ചു. അരീക്കാട്ടെ...

ബെംഗളൂരു മലയാളി ഫോറം ‘ഓണാരവം’ 6ന്

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം മലയാള മനോരമയുമായി ചേർന്നു സംഘടിപ്പിക്കുന്ന ‘ഓണാരവം...

മാതാ അമൃതാനന്ദമയിയുടെ 73–ാം ജന്മദിനാഘോഷം; കുട്ടികൾക്കുള്ള സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് 13ന്

ബെംഗളൂരു: മാതാ അമൃതാനന്ദമയിയുടെ 73-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മൈസൂരുവില്‍ സംഘടിപ്പിക്കുന്ന കുട്ടികള്‍ക്കുള്ള...

കലാവേദി ഓണാഘോഷം

ബെംഗളൂരു: കലാവേദി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ ചലച്ചിത്ര നടൻ കലാഭവൻ ഷാജോൺ...

Related Articles

Popular Categories