ബെംഗളൂരു: മുൻ ഹാസൻ എം.പി പ്രജ്വൽ രേവണ്ണക്കെതിരെ ഒരു ലൈംഗികാതിക്രമ കേസ് കൂടി രജിസ്റ്റർ ചെയ്തു. കേസ് അന്വേഷിക്കുന്ന കർണാടക പ്രത്യേക അന്വേഷണ സംഘമാണ് നാലാമത്തെ കേസ് കൂടി രജിസ്റ്റര്‍ ചെയ്തത്. മൂന്നോളം കേസുകളിൽ നിലവിൽ പ്രജ്വൽ രേവണ്ണയെ കർണാടക പ്രത്യേക അന്വേഷണസംഘം പ്രതിയാക്കിയിട്ടുണ്ട്.
ലൈംഗികാതിക്രമത്തിന് പ്രജ്വല് രേവണ്ണയ്‌ക്കെതിരെ നേരത്തെ ചുമത്തിയ മൂന്ന് വകുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി നാലാമത്തെ കേസ് ഇരയെ ലൈംഗികമായി ഉപദ്രവിക്കൽ, പിന്തുടരൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഹാസൻ മുൻ ബി.ജെ.പി എം.എൽ.എ പ്രീതം ഗൗഡ ഉൾപ്പെടെ മൂന്ന് പേരുടെ പേരുകളും പ്രഥമ വിവര റിപ്പോർട്ടിൽ ( എഫ്ഐആർ ) ഉണ്ട്. ഇരയെ ലൈംഗികമായി പീഡിപ്പിക്കുന്ന വീഡിയോ കോളിൽ പ്രജ്വല് രേവണ്ണ പകർത്തിയ ചിത്രങ്ങൾ പങ്കുവെച്ചതിനാണ് പ്രീതം ഗൗഡക്കെതിരെ കേസെടുത്തത്. ഇയാളെ കൂടാതെ കിരൺ, ശരത് എന്നീ പേരുകളിലുള്ള രണ്ട് പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
<BR>
TAGS : PRAJWAL REVANNA | KARNATAKA POLICE,
SUMMARY : Sexual assault: One more case registered against Prajwal Revanna
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വ്യാഴം മുതൽ മൂന്ന് ദിവസം…
തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു അപകടം. ആറാം ക്ലാസ് വിദ്യാർഥിനി സഖിയാണ്…
കോട്ടയം: ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് കോട്ടയം വൈക്കം…
കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന…
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിർസി മുർക്കിക്കോട്‌ലുവിൽ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു. സിർസി ഗവൺമെന്റ്…
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലായിരുന്നു സംഭവം. സർവീസ് നടത്തുന്നതിനിടെ ബസിന്റെ…