ന്യൂഡല്‍ഹി: ലൈംഗികാതിക്രമ പരാതിയെത്തുടര്‍ന്ന് എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) സര്‍ജനെ സസ്പെന്‍ഡ് ചെയ്തു. കാര്‍ഡിയോ തൊറാകിക് ആന്‍ഡ് വാസ്‌കുലര്‍ സര്‍ജറി (സിടിവിഎസ്) വകുപ്പു മേധാവി ഡോ.എ.കെ ബിസോയിയെയാണ് സസ്പെന്‍ഡ് ചെയ്തത്. ലൈംഗികാതിക്രമവും അശ്ലീലം കലര്‍ന്ന സംഭാഷണങ്ങളും ബിസോയിയുടെ ഭാഗത്തുനിന്നുണ്ടായെന്ന് കാണിച്ച് എയിംസ് നഴ്‌സസ് യൂണിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനും എയിംസ് ഡയറക്ടര്‍ക്കും നല്‍കിയ പരാതിയിലാണ് നടപടി.
ബിസോയി അടിക്കടി അശ്ലീലം കലര്‍ന്നതും അപമാനിക്കുന്നതുമായ സംഭാഷണങ്ങള്‍ ഉപയോഗിച്ചതായി നഴ്സസ് യൂണിയന്‍ ആരോപിച്ചു. തനിക്കെതിരെ പരാതി നല്‍കുന്നവരെ ബിസോയി ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു. ലൈംഗികാതിക്രമം പോലുള്ള ആരോപണങ്ങളില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരുവകുപ്പു മേധാവിയെ നീക്കം ചെയ്യുന്നത് സമീപകാലങ്ങളിലുണ്ടായ അപൂര്‍വ്വ സംഭവമാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും വിഷയം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇന്റേണല്‍ കംപ്ലയിന്റ്സ് കമ്മിറ്റിക്ക് (ഐസിസി) റഫര്‍ ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.
SUMMARY: Sexual harassment complaint; AIIMS department head suspended
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ അറ്റകുറ്റപണിക്കിടെ ബസിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ചങ്ങനാശേരി മാമ്മൂട് കട്ടച്ചിറവെളിയിൽ കുഞ്ഞുമോനാ (60)ണ് മരിച്ചത്. എഞ്ചിനീയറിങ്…
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുന്നു. രഹസ്യകേന്ദ്രത്തിൽവച്ച് തിരുവനന്തപുരം റൂറൽ എസ്പിയാണ്…
ബെംഗളൂരു: മദ്യലഹരിയില്‍ അന്തര്‍സംസ്ഥാന ബസ് ഓടിച്ച് സ്വകാര്യ ബസ് ഡ്രൈവര്‍. കോഴിക്കോട് - ബെംഗളൂരു റൂട്ടിലോടുന്ന ഭാരതി ബസാണ് യാത്രക്കാരുടെ…
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്നു ഉഡുപ്പി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഡെപ്യൂട്ടി കമ്മീഷണര്‍ സ്വരൂപ…
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപമുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന അതിതീവ്ര ന്യൂനമർദ്ദം (ഡീപ് ഡിപ്രഷൻ) ‘ഡിറ്റ്…
തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ചൂഷണ ആരോപണങ്ങളില്‍ പീഡനത്തിനിരയായ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി…