Categories: KERALATOP NEWS

ഷഹബാസ് കൊലപാതകം; കുറ്റാരോപിതനായ വിദ്യാര്‍ഥി നഞ്ചക്ക് ഉപയോഗിക്കാന്‍ പഠിച്ചത് യൂട്യൂബ് നോക്കി

കോഴിക്കോട്: താമരശേരിയിലെ മുഹമ്മദ് ഷഹബാസ് കൊലപാതകത്തില്‍ കുറ്റാരോപിതനായ വിദ്യാർത്ഥി നഞ്ചക്ക് ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബ് നോക്കിയെന്ന് പോലീസ് കണ്ടെത്തല്‍. ഫോണിൻ്റെ സെർച്ച്‌ ഹിസ്റ്ററിയില്‍ അതിൻ്റെ തെളിവുകള്‍ കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു. കരാട്ടെ പരിശീലനം നടത്തുന്ന ഇളയ സഹോദരന്റേതാണ് നഞ്ചക്ക്. കുറ്റാരോപിതനായ വിദ്യാർഥിയുടെ പിതാവിന്റേതല്ലെന്നും പോലീസ് വ്യക്തമാക്കി.

അതേസമയം, കൊലപാതകത്തില്‍ മെറ്റയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ഇന്നലെ ഷഹബാസിന്റെ മൊബൈല്‍ ഫോണ്‍ മണിക്കൂറുകളാണ് സൈബർ സെല്ലും പോലീസും പരിശോധിച്ചത്. പ്രതികള്‍ ഷഹബാസിന് അയച്ച പല മെസ്സേജുകളും ഡിലീറ്റ് ചെയ്തതായി പരിശോധനയില്‍ കണ്ടെത്തി. ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തത് ആറുപേർ മാത്രമാണ്. മറ്റാരും നേരിട്ട് പങ്കെടുത്തില്ലെന്ന് പോലീസ് പറയുന്നു. പരമാവധി സിസിടി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും മുതിർന്ന ആളുകളുടെ പങ്ക് കണ്ടെത്താൻ ആയിട്ടില്ല. അക്രമത്തിന് ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ ആരെങ്കിലും പ്രേരണ നല്‍കിയോ എന്നാണ് ഇനി പരിശോധിക്കുന്നത്. 61 കുട്ടികളാണ് ഇൻസ്റ്റഗ്രാം ഗ്രൂപ്പില്‍ ഉള്ളതെന്നും പോലീസ് പറഞ്ഞു.

TAGS : SHAHABAS MURDER
SUMMARY : Shahbaz murder: Accused student learned to use a knife by watching YouTube

Savre Digital

Recent Posts

‘കവര്‍പേജിലെ പുകവലി ചിത്രത്തിനൊപ്പം ജാഗ്രത നിര്‍ദ്ദേശമില്ല’; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: എഴുത്തുകാരി അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിലെ കവര്‍പേജിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കവര്‍പേജിലെ പുകവലി ചിത്രത്തിനൊപ്പം ജാഗ്രതാ നിര്‍ദ്ദേശം നല്‍കാത്തത്…

17 minutes ago

തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 1000 രൂപ; പ്രഖ്യാപനവുമായി നിതീഷ് കുമാര്‍

പറ്റ്ന: ബിഹാർ നിയമസഭ തിരെഞ്ഞടുപ്പ് അടുത്തിരിക്കെ വമ്പൻ പദ്ധതികളുടെ പ്രഖ്യാപനം തുടർന്ന് ജെഡിയു സർക്കാർ. സംസ്ഥാനത്തെ യുവ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ്…

2 hours ago

പാല്‍ വില വര്‍ധിപ്പിക്കും; നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന്റെ വില വർധിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും വർധനയുണ്ടാകുക. മില്‍മയ്ക്കാണ് പാല്‍വില…

3 hours ago

തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു

തിരുവനന്തപുരം: പേട്ടയില്‍ ട്രെയിൻ തട്ടി രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശികളായ ഹരിവിശാലാക്ഷി, വിനോദ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി…

4 hours ago

പാലിയേക്കരയിലെ ടോള്‍ നിരോധനം തുടരും; തിങ്കളാഴ്ചയോടെ തീരുമാനമെന്ന് ഹൈക്കോടതി

കൊച്ചി: ദേശീയപാതയില്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് താല്‍ക്കാലികമായി നിർത്തിവെച്ച ഹൈക്കോടതി നടപടി തുടരും. ടോള്‍ പിരിവ് പുനഃസ്ഥാപിക്കാൻ അനുവദിക്കണമെന്നു കാട്ടി…

5 hours ago

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; ഏഴ് പേരെ കാണാതായി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ കനത്ത മഴയെ തുടർന്നുണ്ടായ മേഘവിസ്ഫോടനത്തില്‍ ഏഴ് പേരെ കാണാതായതായി റിപ്പോർട്ട്. ബുധനാഴ്ച രാത്രിയില്‍ ഉണ്ടായ…

5 hours ago