കൊച്ചി: ഓൺലൈൻ ചാനലിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തു. പി.വി ശ്രീനിജിൻ എംഎൽഎയുടെ പരാതിയിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. എളമക്കര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വിട്ടയച്ചു. പി.വി.ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യത്തിനായി ഷാജൻ സ്കറിയ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഷാജൻ സ്‌കറിയ, സി.ഇ.ഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ ജെ.റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി മറുനാടൻ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് ശ്രീനിജിൻ എംഎൽഎ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആസൂത്രിതമായ അജണ്ടയുടെ ഭാഗായി വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നുണ്ടെന്നും ശ്രീനിജിൻ എംഎൽഎ ആരോപിച്ചിരുന്നു.
<BR>
TAGS : SHAJAN SKARIA | ARRESTED
SUMMARY : Shajan Skaria arrested
തൃശൂർ: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തൃശ്ശൂര്‍ പഴഞ്ഞി മങ്ങാട് മളോര്‍കടവില്‍ കുറുമ്പൂര്‍ വീട്ടില്‍ മിഥുനാണ് വെട്ടേറ്റത്. തലയ്ക്ക് ഉള്‍പ്പെടെ…
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം എത്തി. അക്കൗണ്ടില്‍ ശമ്പളം വിതരണം ചെയ്തതായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്…
തിരുവനന്തപുരം: പുത്തൻതോപ്പ് കടലില്‍ കുളിക്കാൻ ഇറങ്ങിയ രണ്ട് പ്ലസ് വണ്‍ വിദ്യാർഥികളെ കാണാതായി. കണിയാപുരം സ്വദേശികളായ നബീല്‍, അഭിജിത്ത് എന്നിവരാണ്…
കൊച്ചി: സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതിയായ കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്കപാതയുടെ നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. തുരങ്കപാത പൂര്‍ത്തിയാകുമ്പോൾ ഇന്ത്യയിലെ…
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരെ കേസ്. ഛത്തീസ്ഗഡിലെ…
ബെംഗളൂരു: മൗണ്ട് ഷെപ്പേർഡ് സ്കൂള്‍ ആന്റ് കോളേജ് ഓഫ് നഴ്സിംഗില്‍ ഓണ്‍- ആവേശം എന്ന പേരില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു.…