ഇടുക്കി: മാധ്യമപ്രവർത്തകനും മറുനാടൻ മലയാളി ഉടമയുമായ ഷാജൻ സ്കറിയയ്ക്ക് മർദനമേറ്റ സംഭവത്തില്‍ അഞ്ച് പേർക്കെതിരെ കേസെടുത്ത് പോലീസ്. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയെന്ന് അന്വേഷണ സംഘം അറിയിച്ചു.
സംഘം ചേർന്ന് ആക്രമിക്കല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ശനിയാഴ്ച രാത്രിയാണ് ഷാജൻ സ്കറിയയ്ക്ക് തൊടുപുഴ മങ്ങാട്ട് കവലയില്‍ വച്ച് മർദനമേറ്റത്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഷാജൻ സ്കറിയയുടെ പരുക്ക് ഗുരുതരമല്ല.
SUMMARY: Shajan Skaria assault incident; Case filed against five people
ന്യൂഡൽഹി: ഡല്‍ഹിയില്‍ രാജ‍്യസഭാ എംപിമാർ താമസിക്കുന്ന ഫ്ലാറ്റില്‍ തീപിടിക്കാൻ കാരണമായത് പടക്കങ്ങളെന്ന് ഔദ‍്യോഗിക സ്ഥിരീകരണം. കേന്ദ്ര നഗരകാര‍്യ മന്ത്രാലയമാണ് ഇക്കാര‍്യം…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയില്‍ ഇന്ന് പവന് 2008 രൂപയുടെ കുറവാണ്…
കൊച്ചി: കൊച്ചി ഇൻഡോർ സ്റ്റേഡിയത്തില്‍ നടക്കുകയായിരുന്ന നിരീശ്വരവാദികളുടെ കൂട്ടായ്മയായ 'എസൻസിൻ്റെ' പരിപാടി നിർത്തിവെച്ചു. ഇതില്‍ പങ്കെടുക്കാന്‍ എത്തിയ ആള്‍ തോക്കുമായി…
കൊച്ചി: അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് അച്ഛനും മകള്‍ക്കും പരുക്ക്. എറണാകുളം – നിലമ്പൂർ എക്സ്പ്രസ് ട്രെയിനില്‍…
മലപ്പുറം: കനത്ത മഴയെ തുടർന്ന് മലപ്പുറത്ത് കോഴി ഫാമില്‍ വെള്ളം കയറി 2000 കോഴികള്‍ ചത്തു. വഴിക്കടവ്, മണിമൂളി മേഖലകളിലെ…
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കസ്റ്റഡിയിലെടുത്ത സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്നും പരിശോധനയില്‍ പണവും സ്വര്‍ണവും പിടിച്ചെടുത്തു. ആഭരണങ്ങളുടെ…