ഇടുക്കി: ഷാജൻ സ്കറിയയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ നാലു പ്രതികള്‍ക്കും ജാമ്യം. മാത്യൂസ് കൊല്ലപ്പള്ളി, ടോണി, ഷിയാസ്, അക്ബർ എന്നിവർക്കാണ് കോടതി ജാമ്യം നല്‍കിയത്. പ്രതികള്‍ ബെംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റിലായത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്.
ശനിയാഴ്ച രാത്രിയാണ് ഒരു വിവാഹ ചടങ്ങില്‍ പങ്കെടത്ത് മടങ്ങുകയായിരുന്ന ഷാജൻ സ്കറിയയെ തൊടുപുഴ മങ്ങാട്ടുകവലയില്‍ വെച്ച് അഞ്ചംഗ സംഘം ആക്രമിച്ചത്. ഷാജൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നില്‍ ഥാർ ഇടിച്ച ശേഷമായിരുന്നു അതിക്രമം.
ഷാജൻ സ്കറിയെയെ മർദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഷാജൻ സ്കറിയയെ ആക്രമിക്കുന്നതും ഷാജൻ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. തന്നെ കൊല്ലാൻ ബോധപൂർവം നടന്ന ശ്രമമാണ് ആക്രമണമെന്ന് ഷാജൻ സ്കറിയ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
SUMMARY: Shajan Skaria attack incident; Accused granted bail
ന്യൂഡൽഹി: ഡല്‍ഹിയില്‍ രാജ‍്യസഭാ എംപിമാർ താമസിക്കുന്ന ഫ്ലാറ്റില്‍ തീപിടിക്കാൻ കാരണമായത് പടക്കങ്ങളെന്ന് ഔദ‍്യോഗിക സ്ഥിരീകരണം. കേന്ദ്ര നഗരകാര‍്യ മന്ത്രാലയമാണ് ഇക്കാര‍്യം…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയില്‍ ഇന്ന് പവന് 2008 രൂപയുടെ കുറവാണ്…
കൊച്ചി: കൊച്ചി ഇൻഡോർ സ്റ്റേഡിയത്തില്‍ നടക്കുകയായിരുന്ന നിരീശ്വരവാദികളുടെ കൂട്ടായ്മയായ 'എസൻസിൻ്റെ' പരിപാടി നിർത്തിവെച്ചു. ഇതില്‍ പങ്കെടുക്കാന്‍ എത്തിയ ആള്‍ തോക്കുമായി…
കൊച്ചി: അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് അച്ഛനും മകള്‍ക്കും പരുക്ക്. എറണാകുളം – നിലമ്പൂർ എക്സ്പ്രസ് ട്രെയിനില്‍…
മലപ്പുറം: കനത്ത മഴയെ തുടർന്ന് മലപ്പുറത്ത് കോഴി ഫാമില്‍ വെള്ളം കയറി 2000 കോഴികള്‍ ചത്തു. വഴിക്കടവ്, മണിമൂളി മേഖലകളിലെ…
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കസ്റ്റഡിയിലെടുത്ത സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്നും പരിശോധനയില്‍ പണവും സ്വര്‍ണവും പിടിച്ചെടുത്തു. ആഭരണങ്ങളുടെ…