LATEST NEWS

ഷാജന്‍ സ്‌കറിയ ആക്രമിക്കപ്പെട്ട സംഭവം; നാല് പ്രതികള്‍ ബെംഗളുരുവില്‍ പിടിയില്‍

തൊടുപുഴ: മറുനാടന്‍ മലയാളി ഉടമയും എഡിറ്ററുമായ ഷാജന്‍ സ്‌കറിയയെ ആക്രമിച്ച സംഭവത്തില്‍ നാല് പ്രതികളെ പ്രത്യേക അന്വേഷണ സംഘം ബെംഗളുരുവില്‍ വെച്ച് പിടികൂടി. ഇവരെ വൈകുന്നേരത്തോടെ തൊടുപുഴയില്‍ എത്തിക്കും. പ്രതികൾക്കെതിരെ വധശ്രമമടക്കം വിവിധ വകുപ്പുകൾ ചുമത്തിയതായാണ് വിവരം.

വധശ്രമത്തിന് ശേഷം സംസ്ഥാനം വിട്ട പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പോലീസ് ട്രാക്ക് ചെയ്തിരുന്നു. തൊടുപുഴയിലെ പോലീസ് സംഘമാണ് ബെംഗളുരുവില്‍ എത്തി പ്രതികളെ പിടികൂടിയത്.

അതേ സമയം ആക്രമണത്തിന് നേതൃത്വം നല്‍കിയത് മാത്യൂസ് കൊല്ലപ്പള്ളി എന്ന സിപിഎം പ്രവര്‍ത്തകനാണെന്നും അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞുവെന്നും ഷാജന്‍ സ്‌കറിയ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വ്യക്തിവൈരാഗ്യമാണ് മർദനത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. തനിക്കെതിരെ നടക്കുന്നത് സിപിഎം വേട്ടയാടലാണെന്ന് ഷാജൻ സ്കറിയ പ്രതികരിച്ചു.

വിവാഹചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങി വരവേ തൊടുപുഴ മങ്ങാട്ടുകവലയിൽ കാർ തടഞ്ഞാണ് പ്രതികൾ ഷാജനെ ക്രൂരമായി മർദിച്ചത്. മർദനത്തിന് ശേഷം പ്രതികൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പ്രതികളെ തൊടുപുഴ സ്റ്റേഷനിൽ എത്തിച്ചശേഷം അറസ്റ്റ് രേഖപ്പെടുത്തും.
SUMMARY: Shajan Skaria attack incident; Four accused arrested in Bengaluru

NEWS DESK

Recent Posts

കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു

കോഴിക്കോട്:പുല്ലാളൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു. പരപ്പാറ ചെരച്ചോറമീത്തല്‍ റിയാസിന്റെ ഭാര്യ സുനീറയാണ് മരിച്ചത്. വീടിന്റെ വരാന്തയില്‍ ഇരിക്കുന്നതിനിടെയാണ് ഇടിയേറ്റത്. കോഴിക്കോട്…

1 hour ago

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടല്‍ ഫലം കണ്ടു; ബെംഗളൂരു ഹംസഫര്‍ എക്‌സ്പ്രസിന് കായംകുളം സ്റ്റേഷനിലും രാജ്യറാണി എക്‌സ്പ്രസ് കരുനാഗപ്പള്ളി സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചു

തിരുവനന്തപുരം: മധ്യ കേരളത്തിലെ റെയില്‍വേ യാത്രക്കാര്‍ക്ക് ആശ്വാസം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിനത്തുടര്‍ന്ന് രണ്ട് പ്രധാന എക്‌സ്പ്രസ്…

2 hours ago

കരൂര്‍ ദുരന്തം; 20 ലക്ഷം രൂപ വീതം ധനസഹായം കൈമാറി ടിവികെ

ചെന്നൈ: കരൂർ അപകടത്തില്‍ പ്രഖ്യാപിച്ച ധനസഹായം കൈമാറിയതായി തമിഴക വെട്രി കഴകം (ടിവികെ) അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം…

2 hours ago

വിഴിഞ്ഞം തുറമുഖം; കപ്പലുകള്‍ക്ക് ഇന്ധനം നല്‍കുന്ന ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് സര്‍വീസ് തുടങ്ങി

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കപ്പലുകള്‍ക്ക് ഇന്ധനം നല്‍കുന്ന ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് സർവീസ് തുടങ്ങി. അദാനി ബങ്കറിങ്…

3 hours ago

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാമഴ ശക്തമാകുന്ന സാഹചര്യത്തില്‍ പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്ത്. ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പില്‍…

4 hours ago

ധാക്ക വിമാനത്താവളത്തില്‍ വൻ തീപിടിത്തം; മുഴുവൻ വിമാന സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

ധാക്ക: ധാക്കയിലെ ഹസ്രത്ത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ ടെർമിനലില്‍ ശനിയാഴ്ച വൻ തീപിടുത്തമുണ്ടായി. തീപിടുത്തത്തെ തുടര്‍ന്ന് എല്ലാ വിമാന…

4 hours ago