LATEST NEWS

എസ്‌സി‌ഒ ഉച്ചകോടി: പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ചൈന

ബെയ്ജിങ്: എസ്‌സി‌ഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിലായി ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന എസ്‌സിഒ ഉച്ചകോടിയിലേക്കാണ് മോദിയെ സ്വാഗതം ചെയ്ത് ചൈനീസ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്. ഉച്ചക്കോടിയിൽ മോദി പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈന അറിയിച്ചു.

ഉച്ചകോടിയിൽ എല്ലാ എസ്‌സി‌ഒ അംഗരാജ്യങ്ങളും 10 അന്താരാഷ്‌ട്ര സംഘടനകളുടെ തലവന്മാരും ഉൾപ്പെടെ 20 ലധികം രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു. സംഘടന ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ എസ്‌സി‌ഒ മീറ്റാണിത്, “ഉച്ചകോടി ഐക്യദാർഢ്യത്തിന്റെയും സൗഹൃദത്തിന്റെയും ഫലപ്രദമായ ഫലങ്ങളുടെയും ഒരു ഒത്തുചേരലായിരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു” എന്ന് ഗുവോ ജിയാകുൻ പറഞ്ഞു.

എസ്‌സി‌ഒയിൽ നിലവിൽ ചൈന, ഇന്ത്യ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, റഷ്യ, പാകിസ്ഥാൻ, താജിക്കിസ്ഥാൻ, ഇറാൻ, ഉസ്‌ബെക്കിസ്ഥാൻ ഒമ്പത് അംഗരാജ്യങ്ങളുണ്ട്.

ഈ മാസം പ്രധാനമന്ത്രിയുടെ 31നാണ് സന്ദർശനം നടക്കുക. രണ്ടുദിവസത്തേക്കാണ് സന്ദർശനം. 2019-ലായിരുന്നു പ്രധാനമന്ത്രി മോദിയുടെ അവസാന ചൈന സന്ദർശനം.
SUMMARY: SCO Summit. China welcomes Prime Minister

NEWS DESK

Recent Posts

മയക്കുമരുന്നു വിപത്തിനെതിരെ അഫോയ് നടത്തുന്ന പോരാട്ടത്തില്‍ കൈകോര്‍ത്ത് ബെംഗളൂരുവിലെ സംസ്കാരിക സംഘടനകളും

ബെംഗളൂരു: രാജ്യത്ത് വർധിച്ചു വരുന്ന മയക്കുമരുന്നുപയോഗവും ലഹരി ആശ്രിതത്വവും സൃഷ്ടിക്കുന്ന സാമൂഹിക വിപത്തിനെതിരെ ശക്തമായ ഇടപെടലുകൾ നടത്തുന്നതിനായി രൂപീകരിച്ച ദേശീയ…

10 minutes ago

നിയമസഭാ തിഞ്ഞെടുപ്പ്; നാല് സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് പി.വി.അൻവര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് യുഡിഎഫിനോട് നാലു സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് പി വി അന്‍വര്‍. ഇതുമായി ബന്ധപ്പെട്ട് ഉടന്‍…

8 hours ago

ചെന്നൈയിൽ ദ്രാവിഡ ഭാഷാ വിവർത്തന ശില്പശാല

ചെന്നൈ: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റർസ് അസോസിയേഷന്റെ(ഡിബിടിഎ) നേതൃത്വത്തിൽ ജനുവരി 9, 10 തീയതികളിൽ ചെന്നൈയിൽ വിവർത്തന ശില്പശാലകൾ സംഘടിപ്പിക്കുന്നു. ദ്രാവിഡ…

9 hours ago

ഇടുക്കിയിൽ ഭര്‍ത്താവ് ഭാര്യയെ തലയ്ക്ക് അടിച്ചുകൊലപ്പെടുത്തി

ഇടുക്കി: ഇടുക്കി ഉപ്പുതറയില്‍ ഭർത്താവ് ഭാര്യയെ തലയ്ക്ക് അടിച്ചുകൊന്നു. ഉപ്പുതറ മലയക്കാവില്‍ സ്വദേശിനി രജനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവില്‍…

9 hours ago

പ്രവാസി മലയാളി അസോസിയേഷൻ കർണാടക ക്രിസ്മസ് പുതുവത്സര ആഘോഷം

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ക്രിസ്മസ് പുതുവത്സര ആഘോഷം വൈറ്റ്ഫീൽഡ് ബെ ഗ്രിൽ ഹോട്ടലിൽ നടന്നു. അംഗങ്ങളുടെ കലാപരിപാടികളും,…

9 hours ago

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ നിര്‍ണ്ണായക നീക്കം; മുൻകൂര്‍ ജാമ്യത്തിനെതിരെ അതിജീവിത ഹൈക്കോടതിയിലേക്ക്

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ബലാത്സംഗ കേസില്‍ പരാതിക്കാരി ഹൈക്കോടതിയില്‍. രാഹുലിന്റെ മുൻകൂർ ജാമ്യ ഹർജിയില്‍ തീരുമാനമെടുക്കുന്നതിനു…

10 hours ago