തിരുവനന്തപുരം: അടുത്ത ചീഫ് സെക്രട്ടറിയായി ശാരദാ മുരളീധരനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിൽ പ്ലാനിങ് അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് ശാരദാ. ചീഫ് സെക്രട്ടറി ഡോ. വി. വേണു ഓഗസ്റ്റ് 31ന് സ്ഥാനമൊഴിയും. വേണുവിന്‍റെ ഭാര്യയാണ് ശാരദാ മുരളീധരൻ. ഭർത്താവിനു പിന്നാലെ ഭാര്യ ചീഫ് സെക്രട്ടറിയാകുന്നത് സംസ്ഥാനത്ത് ആദ്യമാണ്.
ഡോ. വി.വേണുവും ശാരദാ മുരളീധരനും 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരാണ്. ഇവരെക്കാള്‍ സീനിയോറിറ്റിയുള്ളതു മനോജ് ജോഷിക്കു മാത്രമാണ്. 2027 ജനുവരി വരെ കാലാവധിയുള്ള മനോജ് ജോഷി കേന്ദ്ര ഡപ്യൂട്ടേഷനില്‍നിന്നു മടങ്ങിവരാന്‍ താല്‍പര്യപ്പെടുന്നില്ലെന്നാണു വിവരം. ശാരദയ്ക്കു 2025 ഏപ്രില്‍ വരെ കാലാവധിയുണ്ട്. മുന്‍പു വി.രാമചന്ദ്രന്‍–പത്മ രാമചന്ദ്രന്‍, ബാബു ജേക്കബ്–ലിസി ജേക്കബ് ദമ്പതികള്‍ ചീഫ് സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ടെങ്കിലും ഒരാള്‍ക്കു തൊട്ടുപിന്നാലെയല്ല മറ്റെയാള്‍ പദവിയിലെത്തിയത്.
കുടുംബശ്രീ മിഷന് പുതിയ ദിശാബോധം നൽകിയ ഉദ്യോഗസ്ഥയെന്ന നിലയില്‍ ശ്രദ്ധേയയാണ് ശാരദാ മുരളീധരന്‍. തിരുവനന്തപുരത്ത് തൈക്കാടാണ് ശാരദാ മുരളീധരന്റെ സ്വദേശം. അച്ഛന്‍ ഡോ. കെ.എ. മുരളീധരന്‍. അമ്മ കെ.എ.ഗോമതി. ഇരുവരും എന്‍ജിനീയറിങ് കോളജില്‍ അധ്യാപകരായിരുന്നു. എസ്എസ്എല്‍സി പരീക്ഷയില്‍ ഒന്നാം റാങ്ക് തിളക്കത്തോടെയാണ് ശാരദയുടെ വിജയം. പിന്നീട് തിരുവനന്തപുരം വിമന്‍സ് കോളജില്‍ തുടര്‍പഠനം. എംഎയ്ക്ക് 1988ല്‍ കേരളാ യൂണിവേഴ്സിറ്റിയില്‍ ഒന്നാം റാങ്ക്. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ പിഎച്ച്ഡിക്ക് പഠിക്കുന്നതിനിടെയാണ് സിവില്‍ സര്‍വീസ് പരീക്ഷയും അഭിമുഖവും. ഐഎഎസ് ട്രെയിനിങ് സമയത്താണ് ജീവിത പങ്കാളിയായി ഡോ.വി. വേണുവിനെ കണ്ടെത്തിയത്.
<br>
TAGS : SHARADA MURALIDHARAN | CHIEF SECRETARY | KERALA
SUMMARY : Sharada Muralidharan next Chief Secretary
തിരുവനന്തപുരം: ഈ വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിനും എന്‍ട്രി. 100 ശതമാനം ഡിജിറ്റല്‍…
കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട്…
ബെംഗളൂരൂ: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) വിശ്വാസയോഗ്യമാണെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ സർവേ ഫലം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വിട്ളയില്‍ ഇലക്ട്രോണിക്സ് കടയ്ക്ക് തീ പിടിച്ചു . വിറ്റൽ–കല്ലട്ക്ക റോഡിൽ പ്രവര്‍ത്തിക്കുന്ന ശ്രീ ഇലക്ട്രോണിക്സ്…
ബെംഗളൂരു: കേരള മുസ്ലീം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രയ്ക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കർണാടക മുസ്ലിം ജമാഅത്ത് ബെംഗളൂരു ജില്ലാ…
ചെന്നൈ: തമിഴ്നാട്ടിൽ ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂർ സെങ്കം സ്വദേശികളായ ശക്തിവേൽ, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. സെങ്കം പക്കിരിപാളയത്ത് ഇന്ന്…