Categories: KERALATOP NEWS

പുതിയ ചീഫ് സെക്രട്ടറിയായി ശാരദ മുരളീധരന്‍ ചുമതലയേറ്റു

തിരുവനന്തപുരം: കേരളത്തിന്റെ 49-ാം ചീഫ് സെക്രട്ടറിയായി ശാരദാ മുരളീധരന്‍ ചുമതല ഏറ്റെടുത്തു. സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി ചീഫ് സെക്രട്ടറിയും ഭര്‍ത്താവുമായ ഡോ വി വേണുവില്‍ നിന്നാണ് ചുമതല ഏറ്റെടുത്ത്. കാലാവധി പൂര്‍ത്തിയാക്കിയ വി.വേണുവിന് ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കിയത്.

മുമ്പും ദമ്പതിമാര്‍ സംസ്ഥാനത്തെ ചീഫ് സെക്രട്ടറിമാരായിട്ടുണ്ടെങ്കിലും ഭര്‍ത്താവില്‍ നിന്ന് ഭാര്യ ചുമതലയേല്‍ക്കുന്നത് സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമാണ്. സംസ്ഥാനത്തിന്റെ അഞ്ചാമത്തെ വനിതാ ചീഫ് സെക്രട്ടറിയായാണ് 1990 ബാച്ച്‌ ഐ.എ.എസ് ഉദ്യോഗസ്ഥയായ ശാരദ മുരളീധരന്‍ ചുമതലയേല്‍ക്കുക. 2025 ഏപ്രില്‍ വരെയാണ് ശാരദാ മുരളീധരന്റെ കാലാവധി.

TAGS : SHARADA MURALIDHARAN | CHIEF SECRETARY
SUMMARY : Sharada Muralidharan took charge as the new Chief Secretary

Savre Digital

Recent Posts

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: തുടർച്ചയായ ഇടിവിന് വിരാമമിട്ടുകൊണ്ട് സംസ്ഥാനത്ത് സ്വർണവില ഇന്ന് കുത്തനെ വർധിച്ചു. ഇന്ന് ഒറ്റയടിക്ക് പവന് 560 രൂപയാണ് വർധിച്ചത്.…

36 minutes ago

ആറാട്ട് ഘോഷയാത്ര; തിരുവനന്തപുരം വിമാനത്താവളത്തിലെ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കും

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സർവീസുകള്‍ താല്‍ക്കാലികമായി നിർത്തിവെക്കുമെന്ന് അധികൃതർ…

2 hours ago

രജനീകാന്തിന്റേയും ധനുഷിന്റേയും വീട്ടില്‍ ബോംബ് ഭീഷണി

ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനും മുന്‍ മരുമകനും നടനുമായ ധനുഷിനും ബോംബ് ഭീഷണി. ഇമെയിലായാണ് ഭീഷണി. ചെന്നൈയിലെ ഇവരുടെ വസതികളില്‍ സ്‌ഫോടകവസ്തുക്കള്‍…

2 hours ago

ബിജെപി പ്രാദേശിക നേതാവിനെ ബൈക്കിലെത്തിയ സംഘം വെടിവെച്ചുകൊന്നു; പ്രതികളിലൊരാളുടെ പിതാവ് ജീവനൊടുക്കി

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബൈക്കില്‍ മാര്‍ക്കറ്റിലേക്ക് പുറപ്പെട്ട ബിജെപിയുടെ പ്രാദേശികനേതാവിനെ മറ്റൊരു ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ചുകൊന്നു. മധ്യപ്രദേശിലെ കട്‌നി ജില്ലയില്‍…

3 hours ago

‘മൊൻത’ ചുഴലിക്കാറ്റ് തീ​രം​തൊ​ട്ട​ത് 100 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ; ആറു മരണം, കാറ്റിന്റെ ശക്തി കുറഞ്ഞു തുടങ്ങി

അമരാവതി: ആന്ധ്രയിൽ കരതൊട്ട ‘മൊൻത’ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. ആറു മരണവും സ്ഥിരീകരിച്ചു. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയില്‍ ആന്ധ്രാ…

4 hours ago

ബെംഗളൂരു-തിരുവനന്തപുരം ഹംസഫർ എക്സ്പ്രസിന് കായംകുളത്ത് സ്റ്റോപ്

ബെംഗളൂരു: എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് ഹംസഫർ എക്സ്പ്രസിന് കായംകുളത്ത് 2 മിനിറ്റ് സ്‌റ്റോപ് അനുവദിച്ചു. നവംബർ 1 മുതൽ പരീക്ഷണാടിസ്‌ഥാനത്തിലാണ്…

5 hours ago