Categories: KERALATOP NEWS

ശാരിക കൊലക്കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി

പത്തനംതിട്ട: പ്ലസ് ടൂ വിദ്യാർഥിനിയായ 17 വയസ്സുകാരിയെ പെട്രോള്‍ ഒഴിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്ത് കുറ്റക്കാരൻ. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2017 ജൂലൈ 14ന് ശാരികയുടെ ആണ്‍സുഹൃത്തായ സജില്‍ ശാരികയെ പെട്രോള്‍ ഒഴിച്ച്‌ കൊലപ്പെടുത്തിയത്.

കൂടെ വരണമെന്ന സജിലിന്റെ ആവശ്യം നിരസിച്ചതിനെ തുടർന്നാണ്, ശാരികയുടെ ശരീരത്തിലൂടെ പെട്രോള്‍ ഒഴിച്ചതിനു ശേഷം സജില്‍ തീക്കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ശാരികയെ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചു.

വിദഗ്ധ ചികില്‍സയ്ക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജൂണ്‍ 22നാണ് ശാരിക മരണപ്പെടുന്നത്. പെണ്‍കുട്ടിയുടെ മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലും കേസില്‍ പ്രധാന തെളിവുകളായി. ശിക്ഷ നാളെ വിധിക്കും.

TAGS : LATEST NEWS
SUMMARY : Sharika murder case; Court finds accused guilty

Savre Digital

Recent Posts

‘നവീൻ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ചു’, പിപി ദിവ്യയ്ക്കും ടിവി പ്രശാന്തനുമെതിരെ മാനനഷ്ടക്കേസുമായി കുടുംബം

പത്തനംതിട്ട: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയില്‍…

17 minutes ago

വെള്ളനാട് സഹകരണ ബാങ്ക് മുന്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം: വെള്ളനാട് സഹകരണ ബാങ്ക് മുന്‍  ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വെള്ളനാട് വെള്ളൂര്‍പ്പാറ സ്വദേശി അനില്‍കുമാര്‍ ആണ്…

1 hour ago

സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുരുതര വീഴ്ച; രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ

റാഞ്ചി: ജാർഖണ്ഡില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. തലാസീമിയ രോഗ ബാധിതനായ ഏഴു…

2 hours ago

താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷം; മൂന്ന് പേർ കൂടി അറസ്റ്റിൽ

കോ​ഴി​ക്കോ​ട്: താമരശ്ശേരിയിലെ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ സമരത്തിലെ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. താ​മ​ര​ശേ​രി…

3 hours ago

കാറിലിടിച്ച ബൈക്ക് റോഡിലേക്ക് തെന്നിവീണു; ടോറസ് ലോറി കയറി യുവാവിന് ദാരുണാന്ത്യം

തൃശൂർ: കയ്പമംഗലം പനമ്പിക്കുന്നില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കയ്പമംഗലം സ്വദേശി മാമ്പറമ്പത്ത് രാഹുല്‍ (27) ആണ് മരിച്ചത്.…

3 hours ago

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കും

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ‘മോൻതാ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചുഴലിക്കാറ്റ്…

3 hours ago