തിരുവനന്തപുരം: മുഖ്യമന്ത്രിയാകാനില്ലെന്ന് ഡോ ശശി തരൂര്‍ എം പി. സ്ഥാനമാനങ്ങള്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്നാണ് വിശദീകരണം. എക്കണോമിക് ടൈംസ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ശശി തരൂര്‍ നിലപാട് വ്യക്തമാക്കിയത്. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തയ്യാറെന്നും ശശി തരൂര്‍ പറഞ്ഞു.
കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ഏറ്റവും അധികം ആളുകള്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത് തന്നെയാണെന്ന സര്‍വ്വേ ഫലം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് പോലും ശരി തരൂരിന് കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെയാണ് തരൂര്‍ ഇപ്പോള്‍ നിലപാടില്‍ വ്യക്തത വരുത്തിയിരിക്കുന്നത്.
കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ താല്പര്യമുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലും ഒരു സ്ഥാനവും താന്‍ ആഗ്രഹിച്ചിട്ടില്ലെന്നായിരുന്നു തരൂരിന്റെ മറുപടി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് താന്‍ തന്നെയാണ് തന്റെ പേര് മുന്നോട്ടുവച്ചത്. പലരും ആവശ്യപ്പെട്ടതനുസരിച്ച് ആയിരുന്നു അത്തരമൊരു നീക്കം നടത്തിയത് എന്നും ശശി തരൂര്‍ പറഞ്ഞു.
SUMMARY: Shashi Tharoor says he never wanted any position or honour
ബെംഗളൂരു: കഴിഞ്ഞ 2025 ഐഎഫ്എഫ് കെയിൽ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം നേടിയ 'മോഹം' ബെംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
കൊച്ചി : മെന്റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയിക്കുമെതിരെ 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കേസ്. ഇൻസോമ്നിയ എന്ന…
ആലപ്പുഴ: മാരാരിക്കുളം ഗവ. എല്‍പി സ്‌കൂളില്‍ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാല്‍ അവധി പ്രഖ്യാപിച്ചു. കൂടുതല്‍ കുട്ടികളിലേയ്ക്ക് രോഗം വ്യാപിക്കാതിരിക്കാന്‍ സ്കൂളിന്…
കല്‍പ്പറ്റ: വയനാട് മേപ്പാടി 900 കണ്ടിയില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. ചെമ്പോത്തറ സ്വദേശി പി…
ബെംഗളൂരു: മംഗളൂരു-ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന് (12686) പെരമ്പൂരിൽ സ്റ്റോപ്പ് അനുവദിച്ചു. ഇതിന് പുറമേ തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിനും…
മലപ്പുറം: മലപ്പുറം നിരപ്പറമ്പില്‍ കുടുംബവഴക്കിനിടെ ഭർത്താവിനെയും ഭർതൃമാതാവിനെയും യുവതി കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. പള്ളത്ത് വീട്ടില്‍ ഭരത്ചന്ദ്രൻ (29), മാതാവ് കോമളവല്ലി…