ബെംഗളൂരു: കർണാടകയിൽ പട്ടികജാതി വിഭാഗത്തിന്റെ കണക്കെടുപ്പ് ആരംഭിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. രണ്ടു ഘട്ടങ്ങളായാണ് കണക്കെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ട കണക്കെടുപ്പ് മെയ് 17വരെ തുടരുമെന്നും രണ്ടാം ഘട്ടം 19നും 20നും ഇടയില്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായി ഉദ്ദേശിച്ചിട്ടുള്ള മൂന്നാം ഘട്ടം മെയ് 19ന് ആരംഭിച്ച് മെയ് 23 വരെ തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണക്കെടുപ്പ് പൂര്‍ത്തിയാക്കി 60 ദിവസത്തിനുള്ളില്‍ കമ്മീഷൻ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
100 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. 65,000 അധ്യാപകരെ കണക്കെടുപ്പിനായി നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 101 ജാതിവിഭാഗങ്ങളെ കുറിച്ചുള്ള വിശദമായ കണക്കെടുപ്പാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി സർക്കാർ സുപ്രീംകോടതി ഉത്തരവ് പ്രകാരം ജസ്റ്റിസ് നാഗമോഹന്‍ ദാസ് കമ്മിഷന്‍ രൂപീകരിച്ചു. കണക്കെടുപ്പിന്‍റെ ഭാഗമായി മൊബൈല്‍ ആപ്ലിക്കേഷനും വികസിപ്പിച്ചിട്ടുണ്ട്. ഇതിനായി ഒരു പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പറും (9481359000) അനുവദിച്ചിട്ടുണ്ട്.
TAGS: KARNATAKA | SURVEY
SUMMARY: Karnataka Launches Three Phase SC Sub-Caste Survey for Internal Reservation
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ് വർണ്ണങ്ങൾ' 25" കൊത്തന്നൂര്‍ സാം പാലസിൽ നടന്നു.…
ന്യൂഡൽഹി: സന്ദേശങ്ങള്‍ ഉടന്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്. ഇതോടെ ഏത് ഭാഷയിലുമുള്ള ആശയവിനിമയം ഇനി എളുപ്പമാകും. കോടിക്കണക്കിന്…
ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…