തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ ഇന്ന് തീരുമാനിക്കും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലാകും ഇത് സംബന്ധിച്ച തീരുമാനമെടുക്കുക. ഓൺലൈനായാണ് മന്ത്രിസഭായോഗം ചേരുന്നത്. നിലവിലെ പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ഇന്ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ മേധാവിയെ പ്രഖ്യാപിക്കുന്നത്. റോഡ് സുരക്ഷാ കമ്മീഷണർ നിതിൻ അഗർവാൾ, കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റ് സെക്രട്ടറി റവാഡ ചന്ദ്രശേഖർ, അഗ്നിരക്ഷാസേന മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് യുപിഎസ്സി സംസ്ഥാനത്തിന് അയച്ച ചുരുക്കപ്പട്ടികയിലുള്ളത്. ഇവരില്‍ നിതിന്‍ അഗര്‍വാള്‍, രവാഡ ചന്ദ്രശേഖര്‍ എന്നിവരില്‍ ഒരാള്‍ പോലീസ് മേധാവി സ്ഥാനത്തെത്തുമെന്നാണ് സൂചന.
വിരമിക്കുന്ന ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിന് ഇന്ന് സംസ്ഥാനത്തെ പോലീസ് സേന യാത്രയയപ്പും വിടവാങ്ങൽ പരേഡും നടത്തും.
2023 ജൂൺ 30 മുതൽ 2 വർഷമാണ് അദ്ദേഹം പോലീസ് മേധാവിയായി പ്രവർത്തിച്ചത്. ഫയർ ആൻഡ് റെസ്ക്യു ഡയറക്ടർ ജനറൽ സ്ഥാനത്തു നിന്നാണ് അദ്ദേഹം സംസ്ഥാന പോലീസ് മേധാവി പദവിയിലെത്തിയത്. ആന്ധ്രയിലെ കടപ്പ സ്വദേശിയാണ്. വിരമിക്കുന്ന പോലീസ് മേധാവി ഡോ. ദർവേഷ് സാഹിബിന് പോലീസ് സേന നൽകുന്ന വിടവാങ്ങൽ പരേഡ് ഇന്നു രാവിലെ 8.30ന് എസ്എപി പരേഡ് ഗ്രൗണ്ടിൽ നടക്കും. കേരള പോലീസിന്റെ ഔദ്യോഗിക യാത്രയയപ്പു ചടങ്ങ് ഉച്ചയ്ക്ക് 12ന് പോലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ചിട്ടുണ്ട്.
SUMMARY: Sheikh Darvesh Sahib will retire today; new state police chief to be announced today
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തിരുവനന്തപുരം വിജിലൻസ് കോടതി നടപടിക്കെതിരെ എഡിജിപി എം.ആർ. അജിത് കുമാർ നല്കിയ ഹർജിയില്‍…
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില ഇന്ന് ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വിലയില്‍ 20 രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമിന്റെ വില…
തൃശൂർ: ഒടിഞ്ഞുവീണ മരക്കൊമ്പ് കാറിലേക്ക് തുളച്ചുകയറി യുവതിക്ക് ദാരുണാന്ത്യം. എടപ്പാൾ പൊൽപ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് പരേതരായ അശോകന്റെയും ശ്രീജയുടെയും മകൾ…
ബെംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയുമെന്ന സൂചന നല്കി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കെപിസിസി അധ്യക്ഷ പദവിയില്‍ അഞ്ചു വര്‍ഷം…
ബെലെം : ബ്രസീലിലെ ബെലെമിൽ നടക്കുന്ന യുഎൻ സിഒപി30 കാലാവസ്ഥാ ഉച്ചകോടിയുടെ പ്രധാന വേദിയിൽ തീപിടിത്തം. വേദിയിൽ നിന്ന് പ്രതിനിധികളെ ഒഴിപ്പിച്ചു.…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് വൈകിട്ട് 3ന് അവസാനിക്കും.നിർദ്ദിഷ്ട യോഗ്യതയുള്ള സ്ഥാനാർത്ഥികൾ…