ബെംഗളൂരു: സക്ലേഷ്പുർ താലൂക്കിലെ ദൊഡ്ഡതാപ്ലുവിനടുത്തുള്ള ഷിരാഡി ഘട്ട് ഹൈവേയിൽ വീണ്ടും മണ്ണിടിച്ചിൽ. ബുധനാഴ്ച വൈകുന്നേരമാണ് മണ്ണിടിച്ചിലുണ്ടായത്. നിരവധി വാഹനങ്ങൾ ഇതോടെ മണ്ണിനടിയിൽ കുടുങ്ങി. ഇതേ സ്ഥലത്ത് ചൊവ്വാഴ്ചയും സമാനമായ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. തുടർന്ന് ബുധനാഴ്ച രാവിലെയോടെയാണ് മണ്ണ് നീക്കി റോഡിൽ ഗതാഗതം പുനസ്ഥാപിച്ചത്.
എന്നാൽ വൈകീട്ടോടെ വീണ്ടും മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഷിരാഡി ഘട്ട് വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. ഒരു കണ്ടെയ്‌നർ ട്രക്കിൻ്റെ ഡ്രൈവറും മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് ദേശീയപാത 75-ൽ ബെംഗളൂരു-മംഗളൂരു റൂട്ടിലും ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാതയുടെ ഇരുവശങ്ങളിലും കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. വ്യാഴാഴ്ച രാവിലെ റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ സ്ഥലം സന്ദർശിച്ചു.
TAGS: KARNATAKA | LANDSLIDE
SUMMARY: Another landslide at Doddataplu, Shiradi Ghat highway closed
കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…
തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…
ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…
തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…