ബെംഗളൂരു: ഷിരൂരില്‍ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചില്‍ നിർണായക ഘട്ടത്തില്‍. ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ ഈശ്വർ മല്‍പെ കണ്ടെത്തിയ ലോറിയുടെ ഭാഗങ്ങള്‍ പുറത്തെത്തിച്ചു. പരിശോധനയില്‍ കണ്ടെത്തിയ രണ്ടു ടയർ ഉയർത്തിയിട്ടുണ്ട്. ഇവയ്ക്ക് നടുവില്‍ ഒരു ആക്സിലും കാണാം. ഇത് ചുവന്ന നിറത്തില്‍ ഉള്ളതാണ്. എന്നാല്‍ ഇത് അർജുന്റെ ലോറിയുടേത് അല്ലെന്നാണ് ലോറി ഉടമ മനാഫ് പറയുന്നത്.
അർജുന്റെ ലോറിയുടെ താഴെയുള്ള നിറം കറുപ്പാണെന്നും കണ്ടെത്തിയത് ഓറഞ്ച് നിറം ആണെന്നും മനാഫ് വ്യക്തമാക്കി. പുറത്തെത്തിച്ച ഭാഗം ടാങ്കറിന്റേതാണ്. അപകട സമയത്ത് ഇവിടെ നിന്നും ഒരു ടാങ്കർ ലോറിയും കാണാതായിരുന്നു. അതേസമയം ക്രെയിനില്‍ കെട്ടിയ ഇരുമ്പ് വടം ഉപയോഗിച്ച് ലോറിയുടെ ക്യാബിൻ ഉയർത്താനുള്ള ശ്രമം പുരോഗമിക്കകയാണ്.
തലകീഴായി മറിഞ്ഞ് പുഴയുടെ ഉപരിതലത്തില്‍ നിന്ന് 15 അടി താഴ്ചയിലാണ് ലോറി കിടക്കുന്നത്. ഈശ്വർ മാല്‍പെ പുഴയില്‍ ഇറങ്ങി നടത്തിയ പരിശോധനയില്‍ തടിക്കഷ്ണം കണ്ടെത്തിയിരുന്നു.
TAGS : ARJUN RESCUE | SHIROOR LANDSLIDE | TRUCK
SUMMARY : At a crucial stage in the search for Shirur; Got the tires from the river
തിരുവനന്തപുരം: തെക്കന്‍ കേരളത്തിന് സമീപം അറബിക്കടലിനു മുകളില്‍ രൂപപ്പെട്ട ചക്രവാത ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദവും കാരണം സംസ്ഥാനത്ത് മഴ…
തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം ജനുവരി 29, 30, 31 തീയതികളിൽ നടക്കും. 29 ന് വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ…
തിരുവനന്തപുരം: സ്കൂളിൽ നിന്ന് വരുന്ന വഴി വിദ്യാർഥിനിയെ വളർത്തു നായകൾ ആക്രമിച്ചു. തിരുവനന്തപുരം പോങ്ങുംമൂട് മേരിനിലയം സ്കൂളിലെ പ്ലസ് ടു…
കണ്ണൂർ: ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച ഉച്ചയ്ക്ക് കൂത്തുപറമ്പിലെ ചെങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ നരവൂർപാറ സ്വദേശി…
ബെംഗളൂരു: ബെംഗളൂരുവിൽ യെലഹങ്ക കോഗിലുവിലെ ചേരികൾ ഒഴിപ്പിച്ച സംഭവത്തിന് പിന്നാലെ തനിസാന്ദ്രയിലും സമാന നടപടികളുമായി ബെംഗളൂരു ഡവലപ്പ്മെൻ്റ് അതോറിറ്റി (ബിഡിഎ).…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞത്ത് രണ്ട് ദിവസത്തേക്ക് സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ അനു കുമാര. വാര്‍ഡില്‍…