ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ അങ്കോള ഷിരൂരിൽ മണ്ണിടിച്ചൽ ദുരന്തമുണ്ടായ പ്രദേശം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും റവന്യൂ മന്ത്രി കൃഷ്ണ ബൈരഗൗഡയും സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. അപകടസ്ഥലം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രക്ഷാപ്രവർത്തനത്തിൽ യാതൊരുവിധ അലംഭാവം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അപകടം സംഭവിച്ചത് മുതൽ ഉത്തര കന്നഡ ജില്ലാ ഭരണകൂടവും പോലീസും എൻഡിആർഎഫ് സംഘവും കാര്യക്ഷമമായി തന്നെ രക്ഷാപ്രവർത്തനത്തിൽ ഇടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിൽ 10 പേരാണ് മരിച്ചതെന്നും പ്രദേശവാസികളായ 2 പേർ ഉൾപ്പെടെ ഇനി 3 പേരെ കണ്ടെത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അർജുനായുള്ള തെരച്ചിലിൽ വീഴ്ചയില്ലെന്നും കേരള സർക്കാർ ബന്ധപ്പെട്ടിരുന്നെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. അപകടത്തിൽ ദേശീയപാത അതോറിറ്റിയെ കർണാടക മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കരാറുകാർക്കെതിരെ നടപടി വേണമെന്നും പണി പൂർത്തിയാകാതെ ടോൾപിരിവ് തുടങ്ങിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
അര്‍ജുനടക്കമുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ നദിയിലേക്ക് മാറ്റുമെന്ന് കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈരഗൗഡ പറഞ്ഞു. നദിയിലുള്ള മണ്‍കൂനകളിൽ പരിശോധന നടത്തും. റോഡില്‍ വീണ മണ്ണ് 90 ശതമാനത്തിലേറെ നീക്കംചെയ്തു. റോഡിന് മുകളിലായി ലോറിയോ മനുഷ്യനെയോ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടമുണ്ടായപ്പോൾ മുതൽ രക്ഷാപ്രവർത്തനം നടത്തുന്നതായി മന്ത്രി വ്യക്തമാക്കി. കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയെന്നും അപകടസാധ്യത ഉണ്ടായിട്ടും ഓപ്പറേഷൻ തുടരുന്നുവെന്നും മന്ത്രി കൃഷ്ണ ബൈരഗൗഡ പറഞ്ഞു.
വൻ മണ്ണിടിച്ചിലാണ് ഉണ്ടായത്. ട്രക്കിന്‍റെ സാന്നിധ്യം ഇതുവരെ കണ്ടെത്താനായില്ല. പുഴയിലും തിരച്ചിലും നടത്തുന്നു. പുഴയിലും മണ്ണിടിച്ചിൽ മൂലം വലിയ മൺകൂനകൾ രൂപപ്പെട്ടുവെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. പുഴയിലെ മൺകൂനകളിലും പരിശോധന നടത്താൻ എൻഡിആർഎഫ് സംഘത്തോട് അഭ്യർത്ഥിച്ചു. നാവിക സേനയും തെരച്ചിൽ നടത്തുന്നു. ആര് അപകടത്തിൽപ്പെട്ടാലും നമ്മുടെ ജനങ്ങൾ ആണ്. എല്ലാവരുടെ ജീവനും വിലയുണ്ട്. ജില്ലാ ഭരണകൂടം സാധ്യമായതെല്ലാം ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി.
<BR>
TAGS : SHIROOR LANDSLIDE | KARNATAKA,
SUMMARY : Shirur landslide accident; 5 lakh financial assistance to the deceased
ബെംഗളൂരു: സുവർണ കർണാടക കേരള സമാജത്തിന്റെ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന പ്രസിഡണ്ടായി എ ആർ രാജേന്ദ്രൻ ജനറൽ…
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്ക്വാഡുകൾ…