LATEST NEWS

ബെംഗളൂരുവിൽ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കും; ഡി.കെ. ശിവകുമാർ

ബെംഗളൂരു: നഗരത്തിൽ അടുത്ത 5 വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രഖ്യാപിച്ചു. ഡബിൾ ഡെക്കർ മേൽപാലങ്ങളും 40 കിലോമീറ്റർ തുരങ്ക റോഡും നിർമിക്കും. ഒപ്പം കോടതികൾക്കു സമീപം ബഹുനില പാർക്കിങ് മന്ദിരം നിർമിക്കും.
നഗരത്തിലെ ഗതാഗത കുരുക്കിനു ചെറിയ തോതിൽ പരിഹാരം കാണാനായിട്ടുണ്ട്. എന്നാൽ കെആർപുരം, ഹെബ്ബാൾ, ഗൊരകുണ്ഡെപാളയ, ഇലക്ട്രോണിക്സിറ്റി ജംക്ഷനുകളിൽ ഗതാഗത കുരുക്ക് തുടരുകയാണ്. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പിലാക്കുന്നതോടെ ഇതിനു പരിഹാരം കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.

SUMMARY: D.K. Shivakumar announces Rs 1 lakh crore infrastructure plan over the next five years.

WEB DESK

Recent Posts

കേര പദ്ധതി വാര്‍ത്ത ചോര്‍ത്തല്‍ വിവാദം; കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിനെ മാറ്റി

തിരുവനന്തപുരം: കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഡോ. ബി അശോകിനെ മാറ്റി. ഗതാഗത വകുപ്പിന് കീഴിലെ കെടിഡിഎഫ്‌സി…

2 hours ago

ഓണം അവധി; മൂന്ന് സ്പെഷ്യല്‍ ട്രെയിൻ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

പാലക്കാട്‌: ഓണം പ്രമാണിച്ച്‌ മൂന്ന് സ്പെഷ്യല്‍ ട്രെയിൻ സർവീസുകള്‍ പ്രഖ്യാപിച്ചു. ട്രെയിൻ നമ്പർ 06137 തിരുവനന്തപുരം നോർത്ത് - ഉധ്‌ന…

3 hours ago

സി.കെ. ജാനു എന്‍ഡിഎ സഖ്യം വിട്ടു

കോഴിക്കോട്: ആദിവാസി നേതാവ് സി.കെ.ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ വിട്ടു. കോഴിക്കോട് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ്…

3 hours ago

ഷാജൻ സ്കറിയയ്ക്ക് നേരേ ആക്രമണം

ഇടുക്കി: മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയയ്ക്ക് മർദനം. വാഹനത്തില്‍ പിന്തുടർന്നെത്തിയ സംഘം ആയിരുന്നു ഷാജനെ മർദിച്ചത്. ഇടുക്കിയില്‍ ഒരു…

4 hours ago

കണ്ണപുരം സ്‌ഫോടനക്കേസ്: പ്രതി അനൂപ് മാലിക്ക് പിടിയില്‍

കണ്ണൂര്‍: കണ്ണപുരം സ്‌ഫോടന കേസിലെ മുഖ്യപ്രതി അനൂപ് മാലിക് പിടിയില്‍. കാഞ്ഞങ്ങാട് നിന്നാണ് പ്രതിയെ പോലീസ് വലയിലാക്കിയത്. കീഴറയില്‍ വാടക…

4 hours ago

കാസറഗോഡ് തോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

കാസറഗോഡ്: കാസറഗോഡ് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാർഥി മരിച്ചു. ചെർക്കള പാടിയിലെ മിഥിലാജ് (12) ആണ് മരിച്ചത്. മൃതദേഹം ആണ് കണ്ടെത്തിയത്.…

5 hours ago