LATEST NEWS

കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയുമെന്ന് ശിവകുമാർ

ബെംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയുമെന്ന സൂചന നല്‍കി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കെപിസിസി അധ്യക്ഷ പദവിയില്‍ അഞ്ചു വര്‍ഷം കഴിഞ്ഞെന്നും സ്ഥിരമായി തുടരാൻ തനിക്കുകഴിയില്ലെന്നും പുതിയ ആളുകൾക്കുവേണ്ടി ഒഴിഞ്ഞുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടര വര്‍ഷം മുമ്പ് ഉപ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമ്പോള്‍ തന്നെ അധ്യക്ഷ പദവി ഒഴിയാന്‍ താന്‍ താത്പര്യമറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ശിവകുമാർ പാർട്ടിചുമതല ഒഴിയുന്നതെന്നാണ് വിലയിരുത്തൽ. മന്ത്രിസഭാ പുനഃസംഘടനയ്ക്കുള്ള നീക്കങ്ങൾ നടക്കുമ്പോഴാണ് പാർട്ടിയുടെ തലപ്പത്തും മാറ്റത്തിനൊരുങ്ങുന്നത്. കഴിഞ്ഞദിവസമാണ് കോൺഗ്രസ് സർക്കാർ രണ്ടരവർഷം പൂർത്തിയാക്കിയത്. രണ്ടരവർഷത്തിനുശേഷം ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുമെന്ന ധാരണയുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
SUMMARY: Shivakumar says he will step down from KPCC presidency

NEWS DESK

Recent Posts

ഒടിഞ്ഞുവീണ മരക്കൊമ്പ് കാറിലേക്ക് തുളച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

തൃശൂർ: ഒടിഞ്ഞുവീണ മരക്കൊമ്പ് കാറിലേക്ക് തുളച്ചുകയറി യുവതിക്ക് ദാരുണാന്ത്യം. എടപ്പാൾ പൊൽപ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് പരേതരായ അശോകന്റെയും ശ്രീജയുടെയും മകൾ…

15 minutes ago

കാലാവസ്ഥാ ഉച്ചകോടി വേദിയിൽ വൻ തീപിടിത്തം; പ്രതിനിധികളെ ഒഴിപ്പിച്ചു, എല്ലാവരും സുരക്ഷിതർ

ബെലെം : ബ്രസീലിലെ ബെലെമിൽ നടക്കുന്ന യുഎൻ സിഒപി30 കാലാവസ്ഥാ ഉച്ചകോടിയുടെ പ്രധാന വേദിയിൽ തീപിടിത്തം. വേദിയിൽ നിന്ന് പ്രതിനിധികളെ ഒഴിപ്പിച്ചു.…

1 hour ago

ത​ദ്ദേ​ശ തിര​ഞ്ഞെ​ടു​പ്പ്; പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ഇ​ന്ന് തീ​രും

തിരുവനന്തപുരം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ന് നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി ഇ​ന്ന് വൈകിട്ട് 3ന് അ​വ​സാ​നി​ക്കും.നിർദ്ദിഷ്ട യോഗ്യതയുള്ള സ്ഥാനാർത്ഥികൾ…

1 hour ago

ലാൽബാഗിൽ ഫോട്ടോ വിഡിയോ ഷൂട്ടുകൾക്കും സ്വകാര്യ ചടങ്ങുകൾക്കും നിരോധനം

ബെംഗളൂരു: ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനില്‍ ഫോട്ടോ വിഡിയോ ഷൂട്ടുകൾക്കും സ്വകാര്യ ചടങ്ങുകൾക്കും നിരോധനം. ഏർപ്പെടുത്തി ഹോർട്ടികൾച്ചർ വകുപ്പ് . നിരോധനം…

2 hours ago

പി.വി.അൻവറിന്റെ വീട്ടിൽ ഇ.ഡി പരിശോധന

മലപ്പുറം: തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പി.വി അൻവറിന്റെ വീട്ടിൽ ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്) റെയ്ഡ്. നിലമ്പൂർ ഒതായിലെ…

2 hours ago

തൃശൂരിൽ തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ ഗു​ണ്ടാ സം​ഘം തീ​യ​റ്റ​ർ ന​ട​ത്തി​പ്പു​കാ​ര​നെ കു​ത്തി. രാ​ഗം തി​യേ​റ്റ​റി​ന്‍റെ ന​ട​ത്തി​പ്പു​കാ​ര​ൻ സു​നി​ലി​നാ​ണ് കു​ത്തേ​റ്റ​ത്. വെ​ള​പ്പാ​യ​യി​ലെ വീ​ടി​ന് മു​ന്നി​ൽ…

3 hours ago