LATEST NEWS

ശിവമൊഗ്ഗയിലെ അബ്ബി വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു

ബെംഗളൂരു: ശിവമൊഗ്ഗയിലെ അബ്ബി വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു. ബെംഗളൂരു നാഗർഭാവിയിലെ സ്വകാര്യ കമ്പനിയിലെ മാനേജരായ രമേശ്(27) ആണ് മരിച്ചത്.

വെള്ളച്ചാട്ടം കാണാനെത്തിയ രമേശ് വിഡിയോയ്ക്കു പോസ് ചെയ്യുന്നതിനിടെ കാൽ വഴുതി വെള്ളത്തിലേക്കു വീഴുകയായിരുന്നു. തുടർന്ന് പൊലീസ് സംഘങ്ങൾ നടത്തിയ തിരച്ചിലിൽ രമേശിന്റെ മൃതദേഹം കണ്ടെത്തി.

വാരാന്ത്യങ്ങളിൽ ഉൾപ്പെടെ വൻ തിരക്ക് അനുഭവപ്പെടുന്ന അബ്ബി വെള്ളച്ചാട്ടത്തിൽ സമാനമായ അപകടം മുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ സുരക്ഷാ മുൻകരുതലുകൾ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് പ്രദേശവാസികൾ  ചൂണ്ടിക്കാട്ടുന്നു.

SUMMARY: Youth drowns after slipping in to water at Abbi falls.

WEB DESK

Recent Posts

ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണു വയോധിക മരിച്ചു

ബെംഗളൂരു: ഉത്തരകന്നഡയിലെ കാർവാറിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണുണ്ടായ അപകടത്തിൽ വയോധിക മരിച്ചു. മല്ലാപുർ സ്വദേശിനി ലക്ഷ്മി പാഗി(60)…

10 minutes ago

കരുതലിന്‍ പൊന്നോണം; ആറുലക്ഷം കുടുംബങ്ങള്‍ക്ക് 15 ഇനങ്ങളടങ്ങിയ സൗജന്യ ഓണക്കിറ്റ്

തിരുവനന്തപുരം: ഇത്തവണയും ഓണത്തിന് മഞ്ഞ കാര്‍ഡുടമകൾക്ക് ഓണ കിറ്റ് നൽകുമെന്ന് സംസ്ഥാന സർക്കാർ. മഞ്ഞ റേഷൻ കാർഡുകളുള്ള ആറ് ലക്ഷം…

49 minutes ago

മുതിർന്ന യക്ഷഗാന കലാകാരൻ സിദ്ദകട്ടെ സദാശിവ ഷെട്ടിഗാർ അന്തരിച്ചു

മംഗളൂരു: മുതിർന്ന യക്ഷഗാന കലാകാരൻ സിദ്ദകട്ടെ സദാശിവ ഷെട്ടിഗാർ(60) അന്തരിച്ചു. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭാര്യയും 3 മക്കളും…

50 minutes ago

ബെംഗളൂരുവിലെ 75 ജംക്ഷനുകളുടെ നവീകരണം തുടങ്ങി

ബെംഗളൂരു: നഗരത്തിലെ 75 ജംക്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാനും സുരക്ഷിതമാക്കാനുമുള്ള പദ്ധതിയുടെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 100 കോടി രൂപയുടെ…

1 hour ago

ബെംഗളൂരു റൈറ്റേഴ്സ് ഫോറം ഭാരവാഹികള്‍

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം വാര്‍ഷിക പൊതുയോഗം നടന്നു. പ്രസിഡണ്ട് ടി. എ. കലിസ്റ്റസ് അധ്യക്ഷത…

2 hours ago

സിപിഐക്ക് ആദ്യ വനിതാ ജില്ലാ സെക്രട്ടറി; പാലക്കാട് ജില്ലാ സെക്രട്ടറിയായി സുമലത മോഹൻദാസ്

പാലക്കാട്: സിപിഐയുടെ സംഘടനാ ചരിത്രത്തിലെ ആദ്യ വനിതാ ജില്ലാ സെക്രട്ടറിയായി സുമലത മോഹൻദാസ്. പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് പുതിയ ജില്ലാ…

2 hours ago